ബഹ്റൈൻ : പ്രവാസി മലയാളിയായ പോൾ സേവിയറാണ് 46 വർഷങ്ങൾക്കു ശേഷം നാട്ടിലേക്ക് തിരിച്ചത് .എറണാകുളം പള്ളുരുത്തി സ്വദേശി ആയ പോൾ സേവിയർ 1978ല് കപ്പലിലാണ് ബഹ്റൈനിൽ എത്തിയത്. എന്നാൽ ഇവിടെ എത്തിയതിനു ശേഷം അദ്ദേഹം ഒരിക്കൽ പോലും നാട്ടിലേക്കു പോയിരുന്നില്ല . പാസ്പോര്ട്ട് അടക്കമുള്ള രേഖകൾ അദ്ദേഹത്തിന്റെ കൈയിൽ നിന്നും നഷ്ടപ്പെട്ടിരുന്നു . 2011ൽ അദ്ദേഹത്തിന് സംഭവിച്ച ഒരു അപകടം തലച്ചോറിനെ ബാധിക്കുകയും ഓർമ്മ നഷ്ടപ്പെടുവാൻ ഇടയാക്കുകയും ചെയ്തിരുന്നു . കഴിഞ്ഞ 13 വർഷങ്ങളായി അദ്ദേഹം മുഹറക്ക് ജെറിയാട്രി ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്നു .തുടർന്ന് വിഷയം ശ്രദ്ധയിൽപെട്ട പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പി ആർ ഓ യും ബഹ്റൈൻ ചാപ്റ്റർ പ്രസിഡന്റുമായ സുധീർ തിരുനിലത്തിന്റെ അശ്രാന്ത പരിശ്രമത്തിന്റെ ഫലമായിട്ടാണ് പോൾ സേവിയറിന് നാട്ടിലേക്ക് പോകുവാനുള്ള വഴിയൊരുങ്ങിയത്. കേരളത്തിൽ നിന്നുള്ള സാമൂഹിക പ്രവർത്തകരായ ജോസ് മോൻ മഠത്തി പറമ്പിൽ , ഷാജു എന്നിവരും ഇതിനായി സഹായിച്ചു.എന്നാൽ പോൾ സേവിയറിന്റെ നാട്ടിലേക്കുള്ള യാത്രക്ക് കൂടുതൽ തടസങ്ങൾ നേരിട്ടിരുന്നു നടപടിക്രമങ്ങൾ നടത്തിയെടുക്കുവാൻ സഹകരിച്ച ബഹ്റൈൻ ഇന്ത്യൻ എംബസി അധികൃതരോടും, മുഹറക്ക് ജെറിയാട്രി ആശുപത്രി അധികൃതരോടും ബഹ്റൈൻ എമിഗ്രേഷൻ വിഭാഗം അധികൃതരോടും പ്രത്യേകം നന്ദി അറിയിക്കുന്നതായും സുധീർ തിരുനിലത്ത് അറിയിച്ചു.ഓർമ്മ ശക്തി നഷ്ടപ്പെട്ട പോൾ സേവ്യരെ സഹോദരൻ നാട്ടിൽ സ്വീകരിക്കും