ബഹ്റൈൻ : സകീർ എയർ ബേസിൽ നടക്കുന്ന ഏഴാമത് ബഹ്റൈൻ അന്താരാഷ്ട്ര എയർ ഷോയ്ക്ക് തുടക്കമായി .പ്രധാനമന്ത്രിയും കിരീടാവകാശിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ഈ വർഷത്തെ എയർ ഷോ ഉത്ഘാടനം നിർവഹിച്ചു . നവംബർ പതിമൂന്നു മുതൽ പതിനഞ്ചു വരെ നടക്കുന്ന ഷോയിൽ വ്യോമയാന, പ്രതിരോധ രംഗത്തെ ലോകത്തെ പ്രമുഖ കമ്പനികളെല്ലാം പ്രദർശനത്തിൽ പങ്കെടുക്കുന്നു . .നിരവധി സിവിൽ, സൈനിക വിമാനങ്ങൾ പ്രദർശിപ്പിക്കുന്ന എയർഷോയിൽ അന്താരാഷ്ട്ര ഏറോബാറ്റിക് ടീമുകളും പങ്കെടുക്കുന്നുണ്ട് . എയർബസ്, ബോയിങ്, യു.എസ് ഗൾഫ് സ്ട്രീം , ബ്രിട്ടീഷ് ബി.എ സിസ്റ്റംസ്, ലോക്ഹീഡ് മാർട്ടിൻ, ഇറ്റാലിയൻ ലിയോനാർഡ, റോൾസ് റോയ്സ്, ഫ്രഞ്ച് തെയിൽസ്, ബെൽ ഹെലികോപ്ടർ, സി.എഫ്.എം ഇന്റർനാഷനൽ എന്നിവയാണ് പ്രദർശനത്തിൽ പങ്കെടുക്കുന്ന മുഖ്യ നിരയിലെ കമ്പനികൾ . കൂടാതെ ഗൾഫ് മേഖലയിലെ പ്രമുഖ കമ്പനികളായ സൗദി എയർലൈൻസ്, ബഹ്റൈൻ വിമാന കമ്പനിയായ ഗൾഫ് എയർ, റോയൽ ജോർദാൻ , ഡി.എച്ച്.എൽ,എന്നിവരുടെയും സഹകരണം ഷോയിൽ ഉണ്ട് . കൂടാതെ ഗൾഫിലെയും അന്താരാഷ്ട്രതലത്തിലെയും മറ്റ് നിരവധി കമ്പനികളും ഷോയിൽ പങ്കെടുക്കും . കുടുംബങ്ങൾക്കും കുട്ടികൾക്കും വേണ്ടിയുള്ള വിനോദ പരിപാടികളും ഫുഡ് ട്രക്കുകളും ഇതോടൊപ്പം നടക്കും . ഇന്ത്യൻ എയർ ഫോഴ്സ് സി 17 ചരക്കുവിമാനങ്ങളും എയ്റോ ബാറ്റിക് സാരംഗ് ഹെലികോപ്റ്ററുകളും ഷോയിൽ പങ്കെടുക്കുന്നുണ്ട് .മുൻപ് നടന്ന എയർ ഷോയിൽ ഇന്ത്യയെ പ്രതിനിധികരിച്ചു ഇന്ത്യൻ ഡിഫെൻസ് റിസേർച്ചിങ് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ ആയ DRDO – പ്രതിരോധ സേന യുടെ യുദ്ധ വിമാനങ്ങളും ഹെലികോപ്റ്ററുകളും മേളയിൽ പങ്കെടുത്തിരുന്നു . ഇന്ത്യയുടെ തേജസ് യുദ്ധവിമാനവും ദ്രുവ് ഹെലികോപ്റ്റർ പ്രകടനവും മുൻ വർഷങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു