മസ്കറ്റ് : ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ നിന്ന് അടുത്ത വർഷത്തെ ഹജ്ജിനുള്ള രജിസ്ട്രേഷൻ നവംബർ 17 നു അവസാനിക്കെ ഇലക്ട്രോണിക് സംവിധാനം അനുസരിച്ച് രെജിസ്റ്റർ ചെയ്തത് 34667 പേർ.ഒമാനിലെ സുൽത്താനേറ്റിൻ്റെ വിവിധ ഗവർണറേറ്റുകളിൽ നിന്ന് 2024 നവംബർ 15-വരെ ഹജ്ജ് സീസൺ 1446-ന് രജിസ്റ്റർ ചെയ്തവരുടെ എണ്ണത്തെക്കുറിച്ചുള്ള അപ്‌ഡേറ്റുമായി ഒമാൻ എൻഡോവ്മെന്റ്-മതകാര്യമന്ത്രാലയം.. ഒമാനിലെ ഹജ്ജ് തീർത്ഥാടകരെ രജിസ്റ്റർ ചെയ്യുന്നതിനുള്ള ഇലക്ട്രോണിക് സംവിധാനം അനുസരിച്ച് ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ നിന്ന് 34667 പേർ രെജിസ്റ്റർ ചെയ്തു .. ഇതിൽ 30933 പേർ സ്വദേശികളും 3934 പേർ വിദേശികളുമാണ് .. കൂടാതെ സ്വദേശികളിൽ 13382 സ്ത്രീകളും 17551 പുരുഷന്മാരുമാണ് എന്ന് ഒമാൻ എൻഡോവ്മെന്റ്-മതകാര്യമന്ത്രാലയം നൽകിയ അപ്‌ഡേറ്റുകളിൽ സൂചിപ്പിക്കുന്നു … കഴിഞ്ഞ വർഷം 13,586 അപേക്ഷകരെയാണ് ഹജ്ജിനായി തിരഞ്ഞെടുത്തത്… ഇത്തവണ അത് 14000 ആക്കി ഉയർത്തിയിട്ടുണ്ട് … രജിസ്ട്രേഷൻ അവസാനിക്കാൻ രണ്ട് ദിവസങ്ങൾ മാത്രം ശേഷിക്കെ കൂടുതൽ പേർ വരും ദിവസങ്ങളിൽ രെജിസ്ട്രേഷൻ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തുമെന്നും അധികൃതർ പ്രതീക്ഷിക്കുന്നു ..കൂടുതൽ പേർ രെജിസ്റ്റർ ചെയ്തിരിക്കുന്നത് അൽ ദാഖലിയാ ഗവെർണറേറ്റിൽ നിന്നാണ്.. ഇവിടെ നിന്നും 6156 അപേക്ഷകരാണ് ഹജ്ജിനായി രെജിസ്റ്റർ ചെയ്തിരിക്കുന്നത്.. മസ്കറ്റ് ഗവെർണറേറ്റിൽ നിന്നും 5371 പേരാണ് ഹജ്ജിനായി രെജിസ്റ്റർ ചെയ്തിരിക്കുന്നത്.. കഴിഞ്ഞ വർഷം ഒമാനിൽ നിന്നും 13,586 അപേക്ഷകരെയാണ് ഹജ്ജിനായി തിരഞ്ഞെടുത്തത്. ഇതിൽ 51 ശതമാനം സ്ര്തീകളാണ്. 6,903 സ്ത്രീകളും 6,683 പുരുഷന്മാരുമാണ് കഴിഞ്ഞ വർഷം ഹജ്ജിന് പുറപ്പെട്ടത്. അപേക്ഷകരിൽനിന്ന് നറുക്കെടുപ്പ് വഴിയാണ് ഹജ്ജ് യാത്രക്കാരെ കണ്ടെത്തുക..