മസ്കറ്റ് :ഒമാൻ്റെ 54 ാം ദേശീയദിനത്തിന്റെ ഭാഗമായി മലയാളി റൈഡേഴ്‌സ് മസ്കത്ത് 54 കിലോമീറ്റർ സൈക്ലിംഗ് സംഘടിപ്പിച്ചു 11 ഓളം അംഗങ്ങൾ റൈഡ് ചെയ്തപ്പോൾ രണ്ടു പേർ സപ്പോർട്ടിംഗ് ആയി കൂടുകയും ചെയ്തു . അതിരാവിലെ ഖുറം ബീച് റൗണ്ടബൗട്ടിൽ നിന്നും ആരംഭിച്ചു – അൽ മൗജ് റൗണ്ട് എബൗട്ട് വരെയും തിരിച് ഖുറം ബീച്ച് റൗണ്ട് എബൗട്ട് വരെയുമായിരുന്നു റൈഡ് . ആരോഗ്യ പരിപാലത്തിനൊപ്പം ഇന്ന് ഒമാൻ നടത്തുന്ന പരിസ്ഥിതി സംരക്ഷണത്തിന് പ്രോത്സാഹനം നൽകാൻ കാർബൺ ഉപയോഗം പരമാവധി കുറക്കേണ്ടതുണ്ട് അതുകൊണ്ടു സൈക്കിൾ സവാരി പോലുള്ള യാത്രാ മാർഗങ്ങൾ കൂടുതൽ പ്രോത്സാഹിപ്പിക്കാനും, പ്രചോദനമാകാനുമാണ് കൂടിയാണ് ഇത്തരം സൈക്ലിംഗ് സംഘടിപ്പിക്കുന്നത് . സൈക്കിൾ ഒമാനിലെ ഇപ്പോഴത്തെ പ്രസന്നമായ കാലാവസ്ഥയോടൊപ്പം അവധി ദിനമായതിനാൽ നിരത്തിൽ വാഹനങ്ങളുടെ കുറവും റെയ്ഡിന് സഹായകരമായെന്നു അംഗങ്ങൾ പറഞ്ഞു . ഇക്കഴിഞ്ഞ ജനുവരി മാസത്തിൽ ഇന്ത്യയുടെ എഴുപത്തിയഞ്ചാം റിപ്പബ്ലിക്ക് ദിനത്തോട് അനുബന്ധിച്ചു മലയാളി റൈഡേഴ്‌സ് എഴുപത്തിയഞ്ച് കിലോമീറ്റർ , സൈക്ലിംഗ് നടത്തിയിരുന്നു