മനാമ: ഫുഡ് സർവീസ് എക്വിപ്മെന്റ് മേഖലയിലെ ആഗോള തലത്തിൽ മുൻനിരയിലുള്ള പാരമൗണ്ട് എഫ്.എസ്.ഇ റീട്ടെയിൽ ഷോറൂം ബഹ്റൈനിലെ ടൂബ്ലിയിൽ പ്രവർത്തനം ആരംഭിച്ചു . കൊമേർഷ്യൽ കിച്ചൻ മേഖലയിലും ഭക്ഷ്യസേവന ഉപകരണങ്ങളിലും ആഗോള തലത്തിൽ മുൻനിരയിലുള്ള പാരമൗണ്ട് ഫുഡ് സർവീസ് എക്യുപ്മെന്റ് സൊല്യൂഷൻസിന്റെ ബഹ്റൈനിലെ ആദ്യ ഷോറൂം ടൂബ്ലിയിലാണ് തുറക്കുന്നത് . (അൽ അമ്മാരിയ സെന്റർ ബിൽഡിംഗ് – 169 എ, അവന്യൂ-7 ബ്ലോക്ക്, ടുബ്ലി) ഇതുമായി ബന്ധപ്പെട്ട ‘ഫൗണ്ടേഴ്സ് ഡിന്നർ’ വിശിഷ്ട അതിഥികളുടെയും വ്യവസായ പ്രമുഖരുടെയും ഓഹരി ഉടമകളുടെയും സാന്നിധ്യത്തിൽ മനാമയിലെ ഡൗൺ ടൗൺ റൊട്ടാനയിൽ നടന്നു. മാനേജിങ് ഡയറക്ടർ കെ. വി ഷംസുദ്ദീൻ ‘ഫൗണ്ടേഴ്സ് ഡിന്നർ’ വേളയിൽ നടത്തിയ പത്രസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത് . പരിപാടിയിൽ സർക്കാർ ഉദ്യോഗസ്ഥർ, വ്യവസായ പ്രമുഖർ , ഹോസ്പിറ്റാലിറ്റി, ഫുഡ് സർവീസ് മേഖലകളിലെ വിദഗ്ധർ എന്നിവർ പങ്കെടുത്തു. “ഭക്ഷ്യസേവനത്തിന്റെ ഭാവി: ഇന്നൊവേഷനുകൾ, വെല്ലുവിളികൾ, പ്രാദേശിക വളർച്ച” എന്ന തലക്കെട്ടിൽ നടന്ന ഒരു പാനൽ ചർച്ചയായിരുന്നു പരിപാടിയുടെ പ്രധാന സവിശേഷത. ആഗോള ബ്രാൻഡുകളിൽ നിന്നുള്ള വ്യക്തികളും ഇതിനെക്കുറിച്ചുള്ള വിലയേറിയ അഭിപ്രായങ്ങൾ പങ്കുവെച്ചു. ക്ലൗഡ് കിച്ചണുകളുടെയും ഡിജിറ്റൽ ഫസ്റ്റ് മോഡലുകളുടെയും ഉയർച്ച , സുസ്ഥിരവും ഊർജ-കാര്യക്ഷമവുമായ അടുക്കള ഉപകരണങ്ങളിലെ നവീകരണങ്ങൾ, ഹോസ്പിറ്റാലിറ്റി, ഭക്ഷ്യ ഉൽപ്പാദന വ്യവസായങ്ങളുടെ വികസിച്ചുകൊണ്ടിരിക്കുന്ന ആവശ്യങ്ങൾ നിറവേറ്റൽ, മിഡിൽ ഈസ്റ്റ് ഭക്ഷ്യ സേവന വിപണിയിൽ വളർച്ചയ്ക്കുള്ള അവസരങ്ങൾ എന്നിവയായിരുന്നു പ്രധാന ചർച്ചാ വിഷയം.പാരാമൗണ്ട് ബഹ്റൈൻ ലോഞ്ചിനെക്കുറിച്ചുള്ള എല്ലാ വിശദാംശങ്ങളും മാനേജിംഗ് ഡയറക്ടർ കെ.വി.ഷംസുദ്ധീൻ, ജനറൽ മാനേജർ ഡാനിയൽ ടി. സാം, ഡയറക്ടർമാരായ ഹിഷാം ഷംസുദ്ദീൻ, അമർ ഷംസുദ്ദീൻ, ക്ലയന്റ് റിലേഷൻസ് സ്പെഷ്യലിസ്റ്റ് വിജയ് ഉണ്ണികൃഷ്ണൻ എന്നിവർ പത്രസമ്മേളനത്തിൽ വിശദീകരിച്ചു. റേഷനൽ, നുവോവ സിമോനെല്ലി, റോബോട്ട് കൂപ്പെ എന്നിവയുൾപ്പെടെ 300-ലധികം ആഗോള ബ്രാൻഡുകൾ പാരമൗണ്ട് എഫ്എസ്ഇയുമായി സഹകരിക്കുന്നു. വിവിധ സ്ഥലങ്ങളിലെ ഭാവി പ്രവർത്തന പദ്ധതികളും വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു.300 ലധികം ലോകോത്തര ബ്രാൻഡുകൾ,ബേക്കറി, റെസ്റ്റോറന്റ്,കിച്ചൻ,ഗ്രോസറി, എക്വിപ്മെന്റുകളായി അവതരിപ്പിച്ചു കൊണ്ടാണ് 36 വർഷമായി ഗൾഫ് മേഖലയിൽ പാരാമൗണ്ട് സജീവ സാന്നിധ്യമായി തുടരുന്നത്. പാരാമൗണ്ട് എഫ്എസ്ഇ പുതിയ ബഹ്റൈൻ ഷോറൂം ഭക്ഷ്യ സേവന വ്യവസായത്തിലെ മികവ്, സുസ്ഥിരത, ഉപഭോക്തൃ ബന്ധം എന്നിവ കൂടുതൽ ദൃഢമാക്കുന്നുവെന്ന് കമ്പനി പ്രതിനിധികൾ പറഞ്ഞു.