മനാമ : വോയ്സ് ഓഫ് ആലപ്പിയുടെ 2025 -2026 സംഘടനാ തെരഞ്ഞെടുപ്പ് നടപടികളുടെ ഭാഗമായി മനാമ ഏരിയക്ക് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. സൽമാനിയയിലെ കലവറ ഹോട്ടലിൽ നടന്ന ജനറൽ ബോഡി യോഗം വോയ്സ് ഓഫ് ആലപ്പി പ്രെസിഡന്റ് സിബിൻ സലിം ഉൽഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് സുരേഷ് പുത്തൻവിളയിൽ അധ്യക്ഷനായ പൊതുയോഗത്തിന് ഏരിയ സെക്രെട്ടറി കെ കെ ബിജു സ്വാഗതം ആശംസിച്ചു. സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി ധനേഷ് മുരളി, ജോയിൻ സെക്രട്ടറി ജോഷി നെടുവേലിൽ, മീഡിയ കൺവീനർ ജഗദീഷ് ശിവൻ, എക്സിക്യൂട്ടീവ് അംഗം അജിത് കുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു. 2022 – 2024 വർഷത്തെ ഏരിയ പ്രവർത്തന റിപ്പോർട്ടും വരവ് ചിലവ് കണക്കും ഏരിയ സെക്രട്ടറി കെ കെ ബിജു അവതരിപ്പിച്ചു. മനാമ ഏരിയയുടെ പുതിയ ഭാരവാഹികൾ ഇവരാണ് :- റെജി രാഘവൻ (പ്രസിഡൻറ്), ദീപക് പ്രഭാകർ (സെക്രെട്ടറി), അനൂപ് ശ്രീരാഗ് (ട്രെഷറർ) ഷാജി സെബാസ്റ്റ്യൻ (വൈസ് പ്രസിഡൻറ്), നിബു ഗീവർഗീസ് (ജോയിൻ സെക്രട്ടറി). കൂടാതെ മനാമ ഏരിയയിൽ നിന്നുള്ള സെൻട്രൽ കമ്മറ്റി പ്രതിനിധിയായി കെ കെ ബിജുവും തെരഞ്ഞെടുക്കപ്പെട്ടു. സുരേഷ് പുത്തെൻവിളയിൽ, ദീപക് എസ് നായർ, അനുഷ് ശ്യാം, സുരേഷ് കുമാർ ജി, സോജി ചാക്കോ, ബിനു ദിവാകരൻ എന്നിവരാണ് ഏരിയ എക്സിക്യൂട്ടീവ് അംഗങ്ങൾ. തെരഞ്ഞെടുപ്പ് നടപടികൾക്ക് ഇലക്ഷൻ കമ്മറ്റി പ്രതിനിധികളായ സിബിൻ സലിം, ധനേഷ് മുരളി, ജോഷി നെടുവേലിൽ എന്നിവർ നേതൃത്വം നൽകി. മനാമ, സൽമാനിയ ഏരിയയിലുള്ള ആലപ്പുഴ ജില്ലക്കാരായ ബഹ്റൈൻ പ്രവാസികൾക്ക് വോയ്സ് ഓഫ് ആലപ്പിയിൽ അംഗമാകാൻ 3415 2802 (ദീപക്), 3590 2525 (റെജി) എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.