
മനാമ. ബഹ്‌റൈൻ തലസ്ഥാനമായ മനാമയുടെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന കെഎംസിസി ആസ്ഥാനത്ത് നോർകയുടെ സബ് സെന്റർ അനുവദിക്കണമെന്ന് കെഎംസിസി ബഹ്‌റൈൻ നിവേദനത്തിലൂടെ നോർക്ക രൂട്സ് വൈസ് ചെയർമാൻ പി രാമകൃഷ്ണനോട് ആവശ്യപ്പെട്ടു.കെഎംസിസി ആസ്ഥാനത്തു എത്തിച്ചേർന്ന പി. ശ്രീരാമകൃഷ്ണനെയും, നോർക്ക രൂട്സ് സി ഇ ഒ അജിത് കോളശേരിയെയും കെഎംസിസി സ്റ്റേറ്റ് നേതാക്കൾ സ്വീകരിച്ചു.തൊഴിലാളികളടക്കമുള്ള പ്രവാസികൾക്ക് പെട്ടെന്ന് എത്തിപെടാനുള്ള സ്ഥലത്താണ് കെഎംസിസി ആസ്ഥാനം സ്ഥിതി ചെയ്യുന്നത്.ബസ് ടെർമിനൽ അടക്കം സ്ഥിതി ചെയ്യുന്ന പ്രദേശത്തുള്ള കെഎംസിസി ആസ്ഥാനം എന്ത് കൊണ്ടും അനുയോജ്യമായ സ്ഥലമാണെന്ന് നിവേദനത്തിൽ ചൂണ്ടികാണിച്ചിട്ടുണ്ട്.
ഇവിടെ നോർകയുടെ സബ് സെന്റർ സ്ഥാപിതമായാൽ പ്രവാസികൾക്ക് അത് വളരെ പ്രയോജനപ്രദമായിരിക്കുമെന്ന് നിവേദനം സമർപ്പിച്ച കെഎംസിസി ഭാരവാഹികൾ പറഞ്ഞു.നോർകയുമായും പ്രവാസി ക്ഷേമനിധിയുമായി ബന്ധപ്പെട്ട ഇരുപതോളം കാര്യങ്ങൾ കെഎംസിസി ശ്രദ്ധയിൽ പെടുത്തികെഎംസിസി ജനറൽ സെക്രട്ടറി ശംസുദ്ധീൻ വെള്ളികുളങ്ങരയുടെ നേതൃത്വത്തിൽ കെഎംസിസി ഭാരവാഹികളായ ഗഫൂർ കൈപ്പമംഗലം, എ പി ഫൈസൽ, അസ്‌ലം വടകര, റഫീഖ് തോട്ടക്കര, സലീം തളങ്കര, ഫൈസൽ കോട്ടപ്പള്ളി, ഫൈസൽ കണ്ടിതാഴ, അഷ്‌റഫ് കക്കണ്ടി എന്നിവരാണ് നിവേദനം നൽകിയത്.
