വി എസ്. അശരണരുടെ പടത്തലവൻ ; മനോജ്‌ മയ്യന്നൂർ

ബഹ്‌റൈൻ : സഖാവ് വി എസ് അച്യുതാനന്ദൻ വിപ്ലവ കേരളത്തിന്റെ സമരസൂര്യനും പാവങ്ങളുടെ പടത്തലവനും പോരാട്ടങ്ങളുടെയും ചെറുത്തുനിൽപ്പുകളുടെയും ജനകീയ നേതാവുമായിരുന്നു എന്ന് സ്റ്റേജ് ഷോ സംവിധായകനും സംഘാടകനുമായ മനോജ്‌ മയ്യന്നൂർ പറഞ്ഞു.കേരളത്തിൽ മാത്രമല്ല പ്രവാസലോകത്തും വിവിധ പ്രശനങ്ങളിൽ അകപെടുന്നവർക്ക് അദ്ദേഹത്തിന്റെ പ്രവർത്തനം വിലമതിക്കാനാവാത്തതാണെന്നും മനോജ് പറഞ്ഞു . ബഹ്‌റൈനിൽ പല സംഘടനകളുടേയും നേതൃനിരയിൽ പ്രവർത്തിക്കുമ്പോഴും പ്രത്യേകിച്ച് വിസിറ്റ് വിസയിലും വീട്ട് ജോലിക്കാരുടെ വിസയിലും പാവപ്പെട്ട മലയാളി സ്ത്രീകളെ ബഹ്‌റൈനെലെത്തിച്ചു വ്യഭിചാര പ്രവർത്തനം നടത്തുന്നവർ ക്കെതിരെയുള്ള സംഘടനയുടെ ഗൾഫ് മേഘല കൺവീനറായി പ്രവർത്തിക്കുന്ന സമയത്ത് നിരവധി പരാതികൾ നേരിട്ട് വി എസ് ന് കൊടുക്കുകയും ബഹ്‌റൈൻ ഇന്ത്യൻ എംബസി വഴി അവയിൽ പലതും വി എസ് ഇടപെട്ട് പരിഹരിച്ചതും മറ്റാർക്കും കഴിയാത്ത കാര്യങ്ങളായിരുന്നെന്നും മനോജ്‌ മയ്യന്നൂർ പറഞ്ഞു.പ്രത്യേകിച്ച് അശരണരും നിരാലംബരുമായ നിരവധി പ്രവാസികളുടെ വിഷയത്തിൽ അദ്ദേഹത്തിന്റെ ഇടപെടൽ അവിസ്മരണീയമാണെന്നും അദ്ദേഹം പറഞ്ഞു . ജനകീയതയുടെ ആ ആൾരൂപം ഇനി ഇല്ല എന്നത് ഓരോ മലയാളിക്കും നികത്താനാവാത്ത നഷ്ടമാണെന്നും വി എസ് ഒരു അണയാത്ത കയ്ത്തിരിയായി ജനമനസ്സുകളിൽ തെളിഞ്ഞു നിൽക്കുമെന്നും മനോജ്‌ മയ്യന്നൂർ പറഞ്ഞു.