നിക്ഷേപങ്ങള്‍ സൂക്ഷിക്കുന്നതിന് പലിശ നല്‍കേണ്ടി വരുമെന്ന് ആശങ്ക

irland currancyഡബ്ലിന്‍: ഐറിഷ് ബാങ്ക് കോര്‍പറേറ്റ് ഉപഭോക്താക്കള്‍ക്ക് നിക്ഷേപ തുകയ്ക്ക് മേല്‍ നിരക്ക് ഈടാക്കാന്‍ നീക്കം നടത്തുന്നത് മറ്റ് ഉപഭോക്താക്കള്‍ക്കു സമാന നിലയില്‍ നിരക്ക് വരുമെന്ന ആശങ്കയ്ക്ക് കാരണാകുന്നു. ഡിമാന്‍റ് ഡെപ്പോസിറ്റ് അക്കൗണ്ടുകള്‍ക്ക് മേല്‍ മിക്ക ബാങ്കുകളും പൂജ്യം ശതമാനത്തിന് അടുത്ത് പലിശയാണ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. ബാങ്ക് ഓഫ് അയര്‍ലന്‍ഡ് കോര്‍പറേറ്റ് നിക്ഷേപങ്ങള്‍ക്ക് പത്ത് മില്യണ്‍ യൂറോക്ക് മുകളിലാണ് നിക്ഷേപമെങ്കില്‍ 0.1 ശതമാനം പലിശ ഒക്ടോബര്‍മുതല്‍ ഈടാക്കാനാണ് നീക്കം. പതിനായിരം യൂറോയോളം പത്ത് മില്യണ്‍ യൂറോ നിക്ഷേപത്തിന് കോര്‍പറേറ്റ് ഉപഭോക്താവിന് നഷ്ടമാകുമെന്ന് വ്യക്തം.
യൂറോപ്യന്‍ സെന്ട്രല്‍ ബാങ്ക് പൂജ്യം ശതമാനം പലിശ നിശ്ചയതിന് ശേഷമാണ് ബാങ്ക് ഓഫ് അയര്‍ലന്‍ഡ് ഈ രീതിയില്‍മാറ്റം വരുത്തുന്നത്. രാത്രിയില്‍ ബാങ്കില്‍ പണം സൂക്ഷിക്കുന്നതിന് 0.4 ശതമാനം പലിശ ഈടാക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. അള്‍സ്റ്റര്‍ ബാങ്കും സമാനമായ നീക്കം നടത്തിയിരുന്നു.
എഐബിയും പെര്‍മനന്‍റ് ടിഎസ്ബിയും സമാനമായ രീതിയില്‍ നിരക്ക് ഈടാക്കില്ലെന്ന് വ്യക്തമാക്കുന്നുണ്ട്. ബാങ്ക് ഓഫ് അയര്‍ലന്‍ഡ് മറ്റ് ഉപഭോക്താക്കള്‍ക്ക് സമാനമായ രീതില്‍ നിരക്ക് ഈടാക്കില്ലെന്ന് പറയുന്നുണ്ട്.