സോഹാര്‍ കെ എം സി സി കേരളത്തില്‍ അഞ്ചു കാരുണ്യ ഭവനങ്ങള്‍ നിര്‍മ്മിക്കും

file photo
file photo

മസ്കത് :മതേതര ഭാരതത്തിന്റെ സുവര്‍ണ്ണ താരകം ആയിരുന്ന പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ സ്മരണാര്‍ത്ഥം കേരളത്തിന്റെ വിവിധ ജില്ലകളില്‍ അഞ്ചു കാരുണ്യ ഭവനങ്ങള്‍ (ബൈതുറഹ്മ) അടക്കം ബഹുമുഖ കര്‍മ്മ പദ്ധതികള്‍ക്ക് സോഹാര്‍ കെ എം സി സി പ്രവര്‍ത്തക സമിതി യോഗം രൂപം നല്‍കി, സെപ്റ്റംബര്‍ 26 നു പി കെ ബഷീര്‍ എം എല്‍ എ പങ്കെടുക്കുന്ന ജനകീയ സദസ്സ്, ബലി പെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി രണ്ടാം പെരുന്നാള്‍ ദിനം കുടുമ്പ സദസ്സ്, സ്നേഹ സംഗമം ,ഉള്ഹിയത്, എന്നിവ സംഘടിപ്പിക്കും,കെ എം സി സി യുടെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കാനും പ്രവാസി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്നതിനും കമ്മിറ്റി യോഗം വിപുലമായ മാര്‍ഗ രേഖകള്‍ക്ക് രൂപം നല്‍കി.എന്‍ജിനീയര്‍ അബ്ദുല്‍ മജീദ്‌,കോഴിക്കോട് (വൈസ് പ്രസിഡന്റ്‌)ഹുസൈന്‍ അസ്സയിനാര്‍ ,പാലക്കാട് (ജോയിന്റ് സെക്രട്ടറി ) എന്നിവരെ ഏരിയാ കമ്മിറ്റി യുടെ പുതിയ ഭാരവാഹികള്‍ ആയി തെരഞ്ഞെടുത്തു,കെ എം സി സി നേത്രുത്വത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന മദ്രസ്സയുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമം ആക്കുന്നതിനായി മദ്രസാ കമ്മിറ്റി വിപുലീകരിച്ചു.

ബഷീര്‍ തളങ്കര,എന്‍ജിനീയര്‍ അബ്ദുല്‍ മജീദ്‌ ,ഷബീര്‍ അലി മാസ്റ്റര്‍ ,മുഹമ്മദാലി പൊന്നാനി ,മുഹമ്മദുകുട്ടി ചങ്ങരംകുളം എന്നിവരെ നിലവിലുള്ള മദ്രസ്സാ കമ്മിറ്റിയില്‍ കര്‍മ്മ സമിതി അംഗങ്ങള്‍ ആയി തെരഞ്ഞെടുത്തു.ഈദ് ദിന പരിപാടിയുടെ വിജയത്തിനായി പി ടി പി ഹാരിസ് (കണ്‍ വീനര്‍ )ബഷീര്‍ തളങ്കര(ജോയിന്റ് കണ്‍ വീനര്‍ )അബ്ദുല്‍ കലാം തളി പറമ്പ്,ഹുസൈന്‍ അസൈനാര്‍ ,ചെപ്പു ,അബൂബക്കര്‍ സിദ്ദിക്ക് ,സി എച് മഹ്മൂദ് , അബ്ദുല്‍ നാസിര്‍ ,മുഹമ്മദു കുട്ടി (അംഗങ്ങള്‍ )ആയി പ്രത്യേക കമ്മിറ്റി ക്ക് രൂപം നല്‍കി, കഴിഞ്ഞ കാലയളവില്‍ ലഭിച്ച അപേക്ഷകളില്‍ നിന്നായി മൂന്നു ഭവനങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും .മറ്റു രണ്ടു ഭവനങ്ങള്‍ അര്‍ഹരായ അപേക്ഷകരില്‍ നിന്നും കണ്ടെത്തി ഈ വര്ഷം തന്നെ പണി ആരംഭിക്കും

പ്രസിഡന്റ്‌ ടി സി ജാഫര്‍ യോഗത്തില്‍ അധ്യക്ഷം വഹിച്ചു.സീനിയര്‍ വൈസ് പ്രസിഡന്റ് പി ടി പി ഹാരിസ് കക്കാട്‌ യോഗം ഉത്ഖടനം ചെയ്തു ആക്ടിംഗ് ജനറല്‍ സെക്രട്ടറി വി പി അബ്ദുല്‍ ഖാദിര്‍ തവനൂര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു .ഹസന്‍ ബാവ ദാരിമി പ്രാര്‍ത്ഥന നടത്തി.റമദാന്‍ ഇഫ്താര്‍ ഉള്‍പെടെ വിവിധ പരിപാടികളുടെ കണക്കു ട്രെഷര്‍ അഷ്‌റഫ്‌ കേളോത്ത് അവതരിപ്പിച്ചു .സെക്രട്ടറി ഷബീര്‍ അലി മാസ്റ്റര്‍ സ്വാഗതവും ഹുസൈന്‍ അസൈനാര്‍ നന്ദിയും പറഞ്ഞു.