മലബാര്‍ ഗോള്‍ഡിനെതിരെ വ്യാജ പ്രചാരണം: മലയാളി യുവാവ് ദുബൈയില്‍ അറസ്റ്റില്‍

malabar goldദുബൈ: മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്്സിനെതിരെ ഫേസ്ബുക്കിലൂടെ വ്യാജ പ്രചാരണം നടത്തിയ മലയാളി യുവാവിനെ ദുബൈ പൊലീസ് അറസ്റ്റ് ചെയ്തു. സ്ഥാപനത്തിലെ മുന്‍ ജീവനക്കാരന്‍ കൂടിയായ തൃശൂര്‍ സ്വദേശി ബിനീഷാണ് (35) അറസ്റ്റിലായത്. പാകിസ്താന്‍ സ്വാതന്ത്ര്യദിനം മലബാര്‍ ഗോള്‍ഡില്‍ കേക്ക് മുറിച്ച് ആഘോഷിച്ചുവെന്ന തരത്തില്‍ ചിത്രം സഹിതം ഇയാള്‍ വ്യാജ പ്രചാരണം നടത്തുകയായിരുന്നുവെന്ന് കണ്ടത്തെിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. യു.എ.ഇയിലെ മറ്റൊരു സ്ഥാപനത്തില്‍ നടന്ന പാകിസ്താന്‍ സ്വാതന്ത്ര്യദിനാഘോഷത്തിന്‍െറ ചിത്രമാണ് മലബാര്‍ ഗോള്‍ഡിന്‍േറതെന്ന പേരില്‍ ഇയാള്‍ പ്രചരിപ്പിച്ചത്. സ്ഥാപനത്തിന്‍െറ പരാതിയെ തുടര്‍ന്ന് അന്വേഷണം നടത്തിയ ദുബൈ പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തുന്നത് യു.എ.ഇയില്‍ ഗുരുതര കുറ്റകൃത്യമാണ്. മറ്റൊരാളുടെ പോസ്റ്റ് ഷെയര്‍ ചെയ്താലോ ലൈക്ക് ചെയ്താലോ പോലും നിയമനടപടികള്‍ നേരിടേണ്ടിവരും.

കടപ്പാട് : മനോരമ ന്യൂസ്