ഖത്തറിൽ പൊതുമാപ്പ് പ്രഖ്യാപിച്ചു

life-in-qatar copyആവശ്യമായ രേഖകളില്ലാതെ കഴിയുന്ന ഖത്തറിലെ വിദേശികളെ നാട്ടിലെത്തിക്കാന്‍ സഹായകമാകുന്ന പൊതുമാപ്പ് ഖത്തർ ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു.മലയാളികളടക്കം നിരവധി വിദേശികൾക്കാണ് ഇത് പ്രയോജനപെടുക, സെപ്റ്റംബർ 1 ന് ആരംഭിച്ചു ഡിസംബർ 1 വരെയാണ് പൊതുമാപ്പിന്റെ കാലയളവ്.

മന്ത്രാലയത്തിന്റെ ഔധ്യോഗിക റ്റ്വിറ്റെർ അകൗണ്ടിൽ ആണ് പൊതുമാപ്പ് സംബധിച്ചു പ്രഖ്യാപനം ഉണ്ടായത്.വിസാ കാലാവധി കഴിഞ്ഞവര്‍ക്കും ലേബര്‍ കാര്‍ഡുമായി ബന്ധപ്പെട്ട് നിയമക്കുരുക്കിലകപ്പെട്ടവര്‍ക്കുമാണ് പൊതുമാപ്പ് ഉപകാരപ്രദമാകുക. വ്യക്തമായ രേഖകളില്ലാത്തതിനെ തുടര്‍ന്ന് നാട്ടില്‍ പോകാന്‍ കഴിയാത്തവര്‍ക്ക് നാട്ടിലെത്താനുള്ള സുവര്‍ണാവസരമാണ് പൊതുമാപ്പ്.

Qatar amnesty