ഭുവനേശ്വർ: ക്ഷയരോഗം ബാധിച്ച് മരിച്ച ഭാര്യയുടെ മൃതദേഹവും തോളിലേറ്റി ഭര്‍ത്താവ് മകൾ ക്കൊപ്പം നാട്ടിലെത്താൻ നടന്നത് പത്ത് കിലോ മീറ്റര്‍ , ഒഡീഷയിലെ പിന്നാക്ക ജില്ലകളിലൊന്നായ കലാഹന്തിയിലാണ് മനുഷ്യമനസുകളെ ഞെട്ടിക്കുന്ന ഈ സംഭവം,
ഭാര്യയുടെ മൃതദേഹം ആംബുലൻസിൽ കൊണ്ടുപോകാനുള്ള പണമില്ലാതെ വന്നതോടെയാണ് ദനാ മജ്ഹി എന്ന 42-കാരൻ അറുപത് കിലോമീറ്റര്‍ അകലെയുള്ള തന്റെ ഗ്രാമത്തിലേക്ക് മൃതദേഹവുമായി നടന്നുതുടങ്ങിയത് .
ഭാര്യയുടെ മൃതദേഹവും തോളിലേറ്റി പന്ത്രണ്ടു വയസുകാരിയായ മകളേയും ഒപ്പം കൂട്ടി പത്ത് കിമീറ്ററോളം ദനാ മജ്ഹി കാൽ നടയായി സഞ്ചരിച്ചു. ഇതിനിടെയാണ് ഒരു പ്രാദേശിക വാർത്ത ചാനൽ സംഘം ദനാ മജ്ഹിയെ കണ്ടുമുട്ടിയതും ഇദ്ദേഹത്തിന്റെ കഥ അറിയുന്നതും.
പിന്നീട് മാധ്യമപ്രവർ പ്രശ്നം ജില്ലാ കളക്ടറെ അറിയിക്കുകയും, അദ്ദേഹം ഇടപെട്ട് അവശേഷിക്കുന്ന അന്‍പത് കിലോമീറ്റർ ദൂരം സഞ്ചരിക്കുന്നതിനായി മജ്ഹിക്ക് ആംബുലൻസ്
ഏർപ്പാടാക്കുകയും ചെയിതു.
ദരിദ്രനാണെന്നും ആംബുലൻസ് വാടക നൽകാനുള്ള ശേഷി തനിക്കില്ലെന്നും ആസ്പത്രി അധികൃതരോട് പറഞ്ഞിരുന്നുവെന്ന് മജ്ഹി മാധ്യമങ്ങളോട് പറയുന്നു. എന്നാൽ സഹായമൊന്നും ചെയ്യാൻ സാധിക്കില്ലെന്നായിരുന്നു ആസ്പത്രി അധികൃതരുടെ മറുപടി. ഇതോടെയാണ് ഇയാൾ ഭാര്യയുടെ മൃതദേഹം കമ്പിളിപുതപ്പിൽ പുതഞ്ഞെടുത്ത് 60 കിലോമീറ്റർ അലെയുള്ള ഗ്രാമത്തിലേക്ക് പുറപ്പെട്ടത്.