ലബോറട്ടറിയിലെ സൗകര്യങ്ങളുടെ അപര്യാപ്തത..ജനിതക പരിവര്‍ത്തനം വരുത്തിയ ഭക്ഷ്യ പദാര്‍ത്ഥങ്ങള്‍ വില്‍ക്കപ്പെടാന്‍ സാധ്യത

laഡബ്ലിന്‍: മാനദണ്ഡങ്ങള്‍ പാലിക്കാത്ത ജനിതക പരിവര്‍ത്തനം വരുത്തിയ ഭക്ഷ്യ വസ്തുക്കള്‍ രാജ്യത്ത് വില്‍ക്കപ്പെട്ടേക്കുമെന്ന് ആശങ്ക. അയര്‍ലന്‍ഡില്‍ ജനിതക പരിവര്‍ത്തനം സംഭവക്കുന്ന ജീവികളെകുറിച്ച് പഠിക്കുന്നതിനുള്ള സൗകര്യങ്ങളുടെ അപര്യാപ്തതയാണ് ഇതിന് കാരണാകുന്നത്. യൂറോപ്യന്‍ യൂണിയനിന്‍റെ ഭക്ഷ്യ സുരക്ഷാ അധികൃതരാണ് ഇക്കാര്യം ചൂണ്ടി കാണിക്കുന്നത്. കോര്‍ക്കിലെ സെന്‍റ് ഫിന്‍ബാര്‍സ് ആശുപത്രിയിലെ പബ്ലിക് അനലിസ്റ്റ്സ് ലബോറട്ടിറയിലെ സൗകര്യങ്ങളുടെ കുറവ് യൂറോപ്യന്‍ കമ്മീഷന്‍സ് ഡയറക്ടറേറ്റ് ജനറല്‍ ഫോര്‍ ഹെല്‍ത്ത് ആന്‍റ് ഫുട് സേഫ്റ്റിയില്‍ നിന്നുള്ള പരിശോധകര്‍ ചൂണ്ടികാണിക്കുന്നു.
ജനിതക പരിവര്‍ത്തനം വരുത്തിയ ഭക്ഷണങ്ങളുടെ പരിശോധന നടത്തുന്ന രണ്ടില്‍ ഒരു ലബോറട്ടറിയാണ് പിഎഎല്‍. മറ്റൊന്ന് യുകെസ് ഫുഡ് ആന‍്റ് എണ്‍വിയോണ്‍മെന്‍റ് റിസര്‍ച്ച് ഏജന്‍സിയാണ്. യോര്‍ക്ക് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇത് അയര്‍ലന്‍ഡിലെ ദേശീയ റഫറന്‍സ് ലബോറട്ടറിയാണ്. കോര്‍ക്കിലെ ലബോറട്ടറി മാനദണ്ഡങ്ങള്‍ എല്ലാം പാലിക്കപ്പെട്ടിട്ടുള്ളവയാണെന്ന് വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ സൗകര്യങ്ങള്‍ വളരെ കുറവാണ്. ആവശ്യത്തിന് സാംപിളുകള്‍ ഇല്ലെന്നും ചൂണ്ടികാണിക്കുന്നു. ചോളത്തിന്‍റെ പതിനഞ്ച് പരിശോധനകളില്‍ ആറെണ്ണം മാത്രമേ ഇവിടെ ചെയ്യ്തിട്ടുള്ളൂ എന്ന് പരിശോധകര്‍ കണ്ടെത്തിയിട്ടുണ്ട്. സോയാബീനിന‍്റെ കാര്യത്തില്‍ ഒരു പരിശോധനയാണ് നടന്നിരിക്കുന്നത്. ചൈനയില്‍ നിന്നുള്ള അരി പരിശോധിച്ചത്തില്‍ ചില കുറവുകളും കാണപ്പെടുന്നുണ്ട്.
ഈ രീതി തുടര്‍ന്നാല്‍ ജനിതക പരിവര്‍ത്തനം വന്നിട്ടുള്ള അരി വിപണിയില്‍ ഉള്‍പ്പെടാനുള്ള സാധ്യതയും ഉണ്ട്. ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്ത അരിയുടെ കാര്യത്തില്‍ പരിശോധനാ രീതി ഇയു ചട്ടപ്രകാരം ആയിരുന്നില്ലെന്നാണ് വ്യക്തമായിരിക്കുന്നത്. എങ്കിലും ചൈനയില്‍ നിന്നുള്ള 22 തരം അരികളില്‍ നാലെണ്ണം മാത്രമാണ് അയര്‍ലന്‍ഡില്‍ അനുവദിച്ചിരിക്കുന്നത്. പിഎഎല്ലും യോര്‍ക്കിലെ ലബോറട്ടറിയും തമ്മിലുള്ള വിവര കൈമാറ്റം, ഏകോപനം എന്നിവ യൂറോപ്യന്‍ ചട്ടങ്ങള്‍ പ്രകാരം പൂര്‍ണമായും നടക്കുന്നില്ല. കോര്‍ക്കിലെ ലബോറട്ടറിയുടെ സജ്ജീകരണം പരസ്പരം പരിശോധനവാസ്തുക്കള്‍ കലരുന്നതിന് സാധ്യതയുള്ളതാണെന്നും ചൂണ്ടികാണിക്കുന്നു.