ഓണത്തിരക്ക് മുതലെടുക്കാൻ കർ‍ണാടക ആർ‍ടിസി

file pic
file pic

ഓണാവധി മുന്നിൽ കണ്ട് എറണാകുളത്തേക്കും കോഴിക്കോടേക്കും നാല് വീതവും തൃശ്ശൂർ കണ്ണൂർ എന്നിവിടങ്ങളിലേക്ക് മൂന്ന് വീതവും മൂന്നാറിലേക്ക് ഒന്നും കോട്ടയത്തേക്കും പാലക്കാടേക്കും രണ്ട് വീതവും സ്പെഷ്യൽ ബസുകളാണ് കർണാടക ആർടിസി പ്രഖ്യാപിച്ചത്.ഓണത്തിന് നാട്ടിൽ പോകുന്നവരുടെ തിരക്ക് തുടങ്ങുന്ന അടുത്ത മാസം ഒന്‍പത് മുതൽ കേരളത്തിലേക്കുള്ള കർണാടക ആർടിസിയുടെ പതിവ് ബസുകളുടെ ടിക്കറ്റുകളും ചൂടപ്പം പോലെയാണ് വിറ്റുപോകുന്നത്.

അതേ സമയം കേരള ആർടിസി പത്തൊന്‍പത് ബസുകൾ ഉണ്ടാകുമെന്ന് ആദ്യം പറഞ്ഞെങ്കിലും പിന്നീടത് പതിനഞ്ചാക്കി കുറച്ചു.. നിലവിൽ ഏഴ് ബസുകളുടെ റൂട്ടുകളിൽ മാത്രമാണ് തീരുമാനമായിട്ടുള്ളത്..

ഈ ബസുകളുടെ ബുക്കിങ് എന്ന് തുടങ്ങുമെന്ന കാര്യത്തിലും ഇതുവരെ കേരള ആർടിസി അധികൃതർക്ക് വ്യക്തമായ ഉത്തരമില്ല. കർണാടക ആർടിസി എറണാകുളത്തേക്കും തൃശ്ശൂരേക്കും കോട്ടയത്തേക്കും സേലം വഴി പോകുമ്പോള്‍ കേരളത്തിന്‍റെ ബസുകൾ മൈസൂർ വഴിയാണ്. കേരള ആർടിസിയുടെ ഈ മെല്ലെപ്പോക്ക് കാരണം ഇക്കുറിയും ഓണത്തിരക്കിൽ നിന്നുള്ള വരുമാനത്തിന്‍റെ ഭൂരിഭാഗവും കർണാടക ആർടിസിയും സ്വകാര്യബസുകളും കൊണ്ടുപോകുമെന്ന് ഉറപ്പാണ്.