ബഹ്റൈന്‍ : യാത്രാനിരോധനം നേരിടുന്നവര്‍ ആശങ്കപ്പെടേണ്ടില്ലെന്ന് ഇന്ത്യന്‍ അംബാസഡര്‍ അലോക് കുമാര്‍ സിന്‍ഹ.കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ മലയാളികളടക്കം നിരവധി പേർക്ക് അജ്ഞാതർ തങ്ങളുടെ രേഖ ഉപയോഗിച്ചു എടുത്ത ടെലിഫോൺ കണൿഷൻ ബില്ലടക്കാത്തതു കാരണം യാത്ര നിരോധനത്തിൽ കുടുങ്ങിയത് , ഈ കഴിഞ്ഞ എംബസി ഓപ്പൺ ഹൌ സിൽ യാത്രാനിരോധനവുമായി ലഭിച്ച ഒരു പരാതി പരിശോധിച്ചപ്പോള്‍ അയാളുടെ പാസ്പോര്‍ട്ട് വ്യാജമാണെന്നാണ് കണ്ടെത്തിയിരുന്നു . ഇത്തരം സാഹചര്യങ്ങളില്‍ പാസ്പോര്‍ട്ടിന്റെ ഉടമയെക്കുറിച്ചുള്ള പൂര്‍ണ്ണവിവരങ്ങള്‍ അന്വേഷിച്ചശേഷം മാത്രമേ തീരുമാനമെടുക്കാനാവൂവെന്നും അംബാസഡര്അറിയിച്ചു .പാസ്സ് പോർട്ട് അടക്കം ഉള്ള തിരിച്ചറിയൽ രേഖ ഉപയോഗിക്കുന്നവർ ഏറെ ശ്രദ്ധ പുലര്‍ത്തണമെന്നും പുലര്‍ത്തണമെന്നും യാതൊരു കാരണവശാലും അപരിചിതര്‍ക്ക് ഇവയുടെ കോപ്പി പോലും നല്‍കരുതെന്നും അംബാസിഡർ അഭ്യർത്ഥിച്ചു. ബഹ്റിനിൽ കഴിയുന്ന ഇന്ത്യ ക്കാർ തങ്ങളുടെ വിസ കാലാവതിയുടെ കാര്യത്തിൽ ശ്രദ്ധിക്കണമെന്നും ഏതെങ്കിലും കേസ്സുകളിൽ ഉൾപ്പെട്ടിട്ടുണ്ട് എന്ന് സംശയം തോന്നിയാൽ യാത്രക്ക് മുമ്പായി എമിഗ്രേഷൻ ഓഫീസുമായോ എൽ എം ആർ എ ഓഫീസ് കാൾ സെന്റർ നമ്പർ ആയ 17506055 എന്ന നമ്പറിൽ ബന്ധപ്പെടണമെന്നും അദ്ദേഹം അറിയിച്ചു .എംബസി വെബ്സൈറ്റില്‍ പേരു വിവരങ്ങള്‍ നല്‍കാത്ത പ്രവാസി ഇന്ത്യക്കാര്‍ എത്രയും വേഗം രജിസ്റ്റര്‍ ചെയ്യണമെന്നും , ഇന്ത്യന്‍ തൊഴിലാളികളുടെ അവസ്ഥ വിലയിരുത്താനായി വിവിധ ലേബര്‍ ക്യാമ്പുകളിൽ ഐ.സി.ആര്.എഫിന്റെ സഹകരണത്തോടെ സന്ദര്‍ശനങ്ങള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു