പേപ്പട്ടി കടിച്ചെത്തിയവരോട് മനുഷ്യത്വംഇല്ലാതെ ഒരു സര്‍ക്കാര്‍ ആശുപത്രി

dog-bite-preventionപാലക്കാട്: പേപ്പട്ടി കടിച്ചവര്‍ക്ക് മരുന്നും കുത്തിവയ്പും നല്‍കാതെ പാലക്കാട് ജില്ലാ ആശുപത്രി. പേപ്പട്ടി ആക്രമിച്ച് ചികിത്സ തേടിയെത്തിയവര്‍ ആശുപത്രിയില്‍ കാത്തിരിപ്പ് തുടങ്ങിയിട്ട് രണ്ട് ദിവസം,തെരുവുനായ ആക്രമിച്ച് ചികിത്സ തേടിയെത്തിയവരോട് മരുന്നിനും കുത്തിവയ്പിനും പണം ആവശ്യപ്പെട്ടെന്ന് കേട്ടാണ് ഏഷ്യാനെറ്റ് ന്യൂസ് സംഘം പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിയത്. കാഷ്വാലിറ്റിക്കു മുന്നില്‍ തെരുവുനായ കടിച്ച് ചികിത്സയ്‌ക്കെത്തിയവരുടെ നിരയാണ് കണ്ടത്.ആലത്തൂരില്‍ നിന്നും എടത്തറയില്‍ നിന്നും ജില്ലയുടെ പലഭാഗത്തുനിന്നും എത്തിയവരുണ്ട് ഇക്കൂട്ടത്തില്‍. ആര്‍ക്കും ഇതുവരെ കുത്തിവയ്പ് എടുത്ത് നല്‍കിയിട്ടില്ല. കുത്തിവയ്പിന് പണവും അടപ്പിച്ചു.പേപ്പട്ടിയുടെ ആക്രമണത്തില്‍ പരിക്കേറ്റ് എത്തിയ ശരവണനും പഴനിസ്വാമിയും ഇന്നലെ മുതല്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയ്ക്ക് കാത്തുനില്‍ക്കുകയാണ്.എന്തുകൊണ്ടാണ് കുത്തിവയ്പ് എടുക്കാത്തതെന്ന് ചോദിച്ചപ്പോള്‍ ആര്‍എംഒയുടെ നല്‍കിയ മറുപടി ആറേഴ് പേര്‍ ആവട്ടെന്ന് വിചാരിച്ച് കാത്തതാണെന്ന് ആയിരുന്നു.നായയുടെ കടിയേറ്റ് ഏറ്റവും പെട്ടന്ന് എടുക്കേണ്ടതാണ് കുത്തിവയ്പ്. സൗജന്യമായി നല്‍കേണ്ട ഈ കുത്തിവയ്പിന് പണം ഈടാക്കുന്നു എന്നത് മാത്രമല്ല 24 മണിക്കൂറിനകം എടുക്കേണ്ട കുത്തിവയ്പ് രോഗികള്‍ക്ക് എടുത്തിട്ടുമില്ല. അടിയന്തിര ചികിത്സ തേടി ഒരു സര്‍ക്കാര്‍ ആശുപത്രിയിലെത്തിയാലുള്ള അവസ്ഥയാണ് ഇത്.