ബഹ്‌റിനിൽ അനധികൃതമായി കഴിയുന്നവരെ ജോലിക്ക് എടുക്കരുതെന്ന് എമിഗ്രേഷൻ അധികൃതർ

79233ef7-6603-4884-9f25-4d9f9ea64a21ബഹ്‌റൈൻ : അനധികൃതമായി കഴിയുന്ന വിദേശിയരെ ജോലിക്ക് എടുക്കരുതെന്ന് എമിഗ്രെഷൻ അധികൃതർ ,അനധികൃതമായി ജോലി ചെയ്യിപ്പിക്കുന്നത് ശ്രദ്ധയിൽ പെട്ടാൽ ഉടൻ വിവരം അറിയിക്കണമെന്നു നാഷണാലിറ്റി, പാസ്‌പോര്‍ട്‌സ് ആന്‍ഡ് റെസിഡന്‍സ് അഫയേഴ്‌സ് ഡയറക്ടറേറ്റ് അധികൃതര്‍ അറിയിച്ചു.നിലവിലെ നിയമം അനുസരിച്ചു അതാതു സ്പോന്സറിനു കീഴിൽ ഉള്ള സ്ഥാപനങ്ങളിൽ മാത്രമേ ജോലി ചെയുവാൻ അനുവാദം ഉള്ളൂ , എന്നാൽ നിരവധി വിദേശീയർ നിയമ വിരുദ്ധമായി ജോലി ചെയുന്നതതായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോററ്ററി വ്യക്തമാക്കിയിരുന്നു , വിസ ഉണ്ടായിട്ടും സ്വന്തം സ്പോണ്സര്മാരുടെ കീഴിൽ ജോലി ചെയ്യാതെ മറ്റുള്ള സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നതും കുറ്റകരമായി പരിഗണിക്കും , നിർമാണ മേഖലയിലെ സ്ഥലങ്ങളിൽ പരിശോധന ശക്തമാക്കും , ഇത്തരം തൊഴിലാളികളെ ജോലിക്കു വയ്ക്കുന്ന സ്ഥാപനങ്ങളെ കരിം പട്ടികയിൽ ഉൾപ്പെടുത്തുമെന്നും ഫ്രീവിസക്കാരെയും സ്‌പോണ്‍സര്‍മാരില്‍നിന്ന് ഒളിച്ചോടിയ തൊഴിലാളികളെയും ജോലിക്കു വെക്കുന്നവര്‍ക്കെതിരേയും കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു, അടുത്ത കാലത്തു ബഹ്‌റിനിൽ പൊതു മാപ്പ് ഏർപ്പെടുത്തിയിരുന്നു , നിയമ വിരുദ്ധമായി ബഹ്‌റിനിൽ തങ്ങിയ ഇന്ത്യക്കാർ ഉൾപ്പെടെ നിരവധി പേർ പൊതുമാപ്പിലൂടെ രാജ്യം വിട്ടിരുന്നു