ഒമാന്‍ സലാലയിലെ ഏറ്റവും വലിയ ഉല്‍സവമായ ഖരീഫ് ഫെസ്റ്റിവലിന് കൊടിയിറങ്ങി.

SalalahKhareefFestivalഒമാന്‍ സലാലയിലെ ഏറ്റവും വലിയ ഉല്‍സവമായ ഖരീഫ് ഫെസ്റ്റിവലിന് കൊടിയിറങ്ങി. ഒന്നര മാസം നീണ്ടുനിന്ന മഴയുത്സവത്തിന് വർണഭമായ പരിപാടികളോടെയായിരുന്നു സമാപനം.ചാറ്റൽമഴയുടെ ഉത്സവമായ ഖരീഫ് ഫെസ്റ്റിവലിന്‍റെ 48 ദിവസം നീണ്ടുനിന്ന ആഘോഷ പരിപാടികൾക്കാണ് സലാലയിൽ സമാപനം കുറിച്ചത്. മന്ത്രിയും സലാല ഗവർണറുമായ സൈദ് മുഹമ്മദ് ബിൻ സുൽത്താൻ അൽ ബുസ്സയിദിയായിരുന്നു സമാപന ചടങ്ങിലെ മുഖ്യഅഥിതി. ഇത്തവണ ഏകദേശം ആറുലക്ഷം സഞ്ചാരികള്‍ ഉല്‍സവത്തിനെത്തിയിരുന്നു.മുൻവർഷങ്ങളെ അപേക്ഷിച് 21 ശതമാനത്തിന്‍റെ ‍വര്‍ധന രേഖപ്പെടുത്തി. ഗ്ലോബൽ വില്ലേജിൽ നടന്ന സമാപന ചടങ്ങിൽ വെടിക്കെട്ടും പാട്ടും പരമ്പരാഗത നൃത്തവുമെല്ലാം കാണികളകൾക്ക് ദൃശ്യവിരുന്നൊരുക്കി.ഫെസ്റ്റിവെൽ അവസാനിച്ചെങ്കിലും രണ്ടാഴ്ചകൂടി ഗ്ലോബൽ വില്ലേജ് തുടരും. കടകളിൽനിന്നും ആവശ്യക്കാർക്ക് ഒമാനി വിഭവങ്ങൾ വാങ്ങാം. മഴയുത്സവം ഔദ്യോഗികമായി അവസാനിച്ചെങ്കിലും ഈ മാസം അവസാനം തണുത്ത കാലാവസ്ഥ തുടരും.