വിരൽകൊണ്ട് ഫോണ്‍ വിളിക്കാം പുതിയ ടെക്നോളജി തരംഗമാകുന്നു

ന്യൂയോർക്ക്: വിരൽകൊണ്ട് ഫോണ്‍ വിളിക്കാം, വിരലിലൂടെ ശബ്ദം സഞ്ചരിച്ച്‌ വിരലിന്റെ അഗ്രത്തിലൂടെ ചെവിയിൽ ശബ്ദം കേൾക്കുന്ന പുതിയ സംവിധാനമാണ് തരംഗമായിരിക്കുന്നത്. ഒറ്റ നോട്ടത്തില്‍ അത്ഭുതമെന്ന് തോന്നിക്കുന്ന ഈ സംവിധാനം ഈ വാച്ച്‌ സ്ട്രാപ്പാണ് സാധ്യമാക്കുന്നത്. സ്മാര്‍ട്ട് വാച്ച്‌ പോലെതന്നെ, സ്ട്രാപ്പിലാണ് മൈക്ക് വെച്ചിരിക്കുന്നത്. പക്ഷെ, കൈവിരലിനെ സ്പീക്കറാക്കുന്ന അത്ഭുതമാണ് ഈ ഉപകരണത്തെ വ്യത്യസ്തമാക്കുന്നത്.ബ്ലൂടൂത് വഴിയാണ് സ്ട്രാപ്പിലേക്ക് സന്ദേശമെത്തുന്നതും പോകുന്നതും. സ്ട്രാപ്പിലെ യന്ത്രങ്ങൾ , തരംഗങ്ങള്‍ സൃഷ്ടിക്കുകയും ഇത് ബോഡി കണ്ടക്ഷന്‍ യൂണിറ്റ് വഴി കൈമാറുകയും, ചെവിയിലെ അടഞ്ഞ സ്ഥലത്ത് ഈ തരംഗങ്ങള്‍ ശബ്ദം പുനര്‍നിര്‍മ്മിക്കുകയും ചെയ്യുമെന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്.139 ഡോളറാണ് ഈ അദ്ഭുത ഉപകരണത്തിന് വിലയിട്ടിരിക്കുന്നത്. ദക്ഷിണകൊറിയന്‍ സ്റ്റാര്‍ട്ടപ്പായ എസ്ജിഎന്‍എല്ലാണ് ഉപകരണമൊരുക്കിയിരിക്കുന്നത്.