ബഹ്‌റിനിൽ പുരാതന സൂക്കുമായി ബന്ധപ്പെട്ട് പ്രത്യേക ടൂ­റി­സം പദ്ധതിക്ക് പ്രധാനമന്ത്രിയുടെ അനുമതി

ബഹ്‌റൈൻ : 45 ദശലക്ഷംദിനാർ ചിലവ് പ്രതീ­ക്ഷി­ക്കു­ന്ന പദ്ധതി യിൽ വിനോദ സഞ്ചാരികളെ കൂടുതൽ ആകർഷിക്കുവാൻ കൂടുതൽ സൗ­കര്യങ്ങൾ ഒരുങ്ങും , മു­ഹറഖിൽ പു­തു­താ­യി­ ആരംഭി­ക്കു­ന്ന പ്രാ­ദേ­ശി­ക ടൂ­റി­സം ഇൻ­ഫ്രാ­സ്ട്രക്ചറിന് ഒപ്പം പഴയ മു­ഹറഖ് സൂ­ക്കു­മാ­യി­ ബന്ധി­പ്പി­ക്കു­ന്ന ഒരു­ നടപ്പാ­തയും ഇതോടൊപ്പം നിർമ്മിക്കും . 500 കാ­റു­കൾ­ക്ക് ഒരേ­ സമയം പാ­ർ­ക്കിംഗ് നടത്താ­നു­ള്ള സൗ­കര്യവും ഇവി­ടെ­ ഉണ്ടാ­യി­രി­ക്കും. പഴയ മു­ഹറഖ് സൂക്കിനെ കൂടുതൽ വിപുലീകരിച്ചതിനു ശേഷം നിലവിൽ പോ­സ്റ്റ് ഓഫീസ് നി­ലനി­ൽ­ക്കു­ന്ന ഭാഗത്തു ഒരു­ സൂ­ക്കും ഈ പദ്ധതി­യു­ടെ­ ഭാഗമായി നിർമിക്കും ബോട്ട് ഹാ­ർ­ബർ, ­ നടപ്പാ­ത, നിരവധി റെ­സ്റ്റോ­റന്റു­കളും കഫേ­കളും ഇതിന്റെ ഭാഗമായി നിർമിക്കും , ദ്ധതി­യു­മാ­യി­ ബന്ധപ്പെ­ട്ട് പ്രി­ൻ­സ് ഖലീ­ഫയു­ടെ­ അദ്ധ്യക്ഷതയിൽ ചേ­ർ­ന്ന യോ­ഗമാണ് പദ്ധതി­ക്ക് അംഗീ­കാ­രം നൽ­കി­യത്. പദ്ധതി­ നടപ്പാ­ക്കു­ന്നത് പ്രധാ­നമന്ത്രി­ സ്ഥലം സന്ദർ­ശി­ച്ച ശേ­ഷം നൽ­കി­യ നി­ർ­ദ്ദേ­ശങ്ങളു­ടെ­ അടി­സ്ഥാ­നത്തിലായി­രി­ക്കും.