ബഹ്‌റൈൻ കെ എം സി സി ബൈത്തുറഹ്മ ക്ക് കാരുണ്യ സ്പർശവുമായി ഗള്‍ഫ് ദീവാനിയാ ഗ്രൂപ്പ്

kmccബഹ്‌റൈൻ : സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പ്രവാസികൾക്കായി കെ എം സി സി ബഹ്‌റൈന്‍ നടത്തുന്ന ഭാവന പദ്ധതിയായ ബൈത്തുറഹ്മ യിൽ ഒരു വീട് നിര്‍മിക്കുന്നതിനായുള്ള തുക ബഹ്‌റൈനിലെ ഗൾഫ് ദീവാനിയ ഗ്രൂപ്പ് നൽകി , കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ സഹായം ഗള്‍ഫ് ദീവാനിയാ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. മുഹമ്മദ് റഫീഖില്‍ നിന്ന് കെ എം സി സി പ്രസിഡണ്ട് എസ് വി ജലീല്‍ ഏറ്റുവാങ്ങി , ഗള്‍ഫ് ദീവാനിയാ ഗ്രൂപ്പ് ഡയറക്ടർ അൻവർ ഷിറാസ് പുത്തൻ പീടികയിൽ , ഗ്രൂപ്പ് ജി എം ബാബു മാഹി ,കെ എം സി സി ആക്റ്റിംഗ് സെക്രട്ടറി വി വി സിദിഖ് , ട്രഷറർ ഹമീദ് ഹാജി , ഓർഗനൈസിംഗ് സെക്രട്ടറി ഗഫൂർ കൈപ്പമംഗലം എന്നിവർ ചടങ്ങിൽ പങ്കെടുത്തു , നിർധനരായ 51 പ്രവാസി കൾ ക്കാണ് ബഹ്‌റൈന്‍ കെ എം സി സി നേതൃത്വത്തിൽ വീട് വച്ച് നൽകുന്നത് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ പേരിൽ മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി ജാതി മത രാഷ്ട്രീയ ഭേദമെന്യേ നിർദ്ധനരായ കുടുംബങ്ങൾക്ക് വീടുകൾനിര്മിെച്ചു നൽകുന്ന പദ്ധതിയാണ് ‘ബൈത്തുറഹ്മ’. ‘ബൈത്തുറഹ്മ’ എന്ന അറബി പദത്തിന്റെ അർഥം “കാരുണ്യ ഭവനം” എന്നാണ് .സ്വദേശത്തും വിദേശത്തുമുള്ള പാർട്ടി പ്രവർത്തകരിൽ നിന്നും,അഭ്യുദയകാംക്ഷികളിൽ നിന്നുമാണ് പദ്ധതികൾക്കുള്ള പണം കണ്ടെത്തുന്നത്.കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി നടത്തുന്ന ഇ പദ്ധതിയിൽ നിലവിൽ 23 വീടുകളുടെ താക്കോൽ കൈമാറിയിരുന്നു , ഏഴു വീടിന്റ്റെ നിർമാണം ഉടൻ പൂർത്തിയാകുമെന്നും ബഹ്‌റൈൻ കെ എം സി സി പ്രസിഡണ്ട് എസ് വി ജലീല്‍ പറഞ്ഞു