ബഹ്‌റൈൻ കേരളീയ സമാജം സാഹിത്യവിഭാഗം പ്രസംഗവേദി യുടെ നേതൃ ത്വത്തിൽ വിദ്യാഭസ്യ മന്ത്രി പ്രൊഫസർ സി രവീന്ദ്രനാഥ് മായി ഓൺലൈൻ മുഖാമുഖം.

samajamബഹ്‌റൈൻ: കേരളീയ സമാജം സാഹിത്യവിഭാഗം പ്രസംഗവേദി യുടെ നേതൃ ത്വത്തിൽ വിദ്യാഭസ്യ മന്ത്രി പ്രൊഫസർ സി രവീന്ദ്രനാഥ് മായി ഓൺലൈൻ മുഖാമുഖം.
ബഹ്‌റൈൻ കേരളീയ സമാജം സാഹിത്യവിഭാഗം പ്രസംഗവേദി യുടെ നേതൃ ത്വത്തിൽ പുതിയ സർക്കാർ പുതിയ മന്ത്രി എന്ന പരിപാടിയുടെ ഭാഗമായി വിദ്യാഭസ്യ മന്ത്രിയുമായി ഓൺലൈൻ മുഖാമുഖം വരുന്ന ഒക്ടോബര് മാസത്തിൽ സംഘടിപ്പിക്കുന്നു. പ്രസംഗ വേദിയുടെ അഭിമുഖ്യത്തിൽ “വിദ്യാഭാസം ലാഭ നഷ്ട കണക്കിൽ പെടുത്തണോ – മലാപ്പറമ്പുകൾ മുൻനിർത്തിയുള്ള ചർച്ച” യുടെ തുടർച്ച എന്ന നിലയിൽ വിദ്യാഭസ്യ മന്ത്രി പ്രൊഫസർ സി രവീന്ദ്രനാഥ് മായി ഓൺലൈൻ മുഖാമുഖം സംഘടിപ്പിക്കുന്നു. പരിപാടിയോട് അനുബന്ധിച്ചു ബഹ്‌റൈൻ സ്കൂളിലെ മലയാളം പഠിക്കുന്ന കുറ്ട്ടികളെയും, ടീച്ചർ മാരെയും, കേരളീയ സമാജം മലയാളം പാഠശാലയിലെയും കുട്ടികളെ പങ്കുഇടിപ്പിച്ചു ഏറ്റവും നല്ല ചോദ്യത്തിന് സമ്മാനം പരിപാടിയിൽ വെച്ച് നൽകുന്നതാണ്. കുട്ടികൾക്കും, ടീച്ചർ മാർക്കും പ്രത്യകം സമ്മാനങ്ങൾ സൽകുന്നതാണ്. ഈ തവണ മാധ്യമ പ്രവർത്തകർക്കും ചോദ്യങ്ങൾ ചോദിയ്ക്കാൻ അവസരം നൽകുന്നതാണ്. ചോദ്യങ്ങൾ അയക്കേണ്ട വിലാസം bkspvedi@gmail.com അല്ലെങ്കിൽ സമാജം ഓഫീസിൽ ഏൽപ്പിക്കുക. കൂടുതൽ വിവരങ്ങൾക്ക് സമാജം സാഹിത്യ വേദി സെക്രട്ടറി സുധി പുത്തൻവേലിക്കര (33143351) യെയോ കൺവീനർ അഡ്വക്കേറ്റ് ജോയ് വെട്ടിയാടാൻ (39175836) യോ ബന്ധപെടുക. പരിപാടിയിൽ സമാജം മെമ്പർ മാർക്കും മറ്റു അസോസിയേഷൻ മെമ്പർ മാർക്കും, പൊതുജനങ്ങൾക്കും പങ്കടുത്തു മന്ത്രിയുമായി ചോദ്യങ്ങൾ ചോദിക്കാവുന്നതാണ്. കഴിഞ്ഞ മാസങ്ങളിൽ ധനകാര്യ മന്ത്രി തോമസ് ഐസക് , കൃഷി വകുപ്പ് മന്ത്രി സുനിൽകുമാർ, ഭഷ്യ സിവിൽ സപ്ലൈസ് മന്ത്രി പി തിലോത്തമൻ എന്നിവരുമായി സമാജം ഓൺലൈൻ മുഖാമുഖം സംഘടിപ്പിച്ചത് വൻ വിജയമായിരുന്നു സമാജം മേമ്ബെര്സും പൊതുജനങ്ങളും മുഖാമുഖത്തിൽ പങ്കുടുത്തു. പർപടികൾക്കു വൻ ജനപ്രീതി ആർജിക്കുവാൻ കഴിഞ്ഞു. ആയതിന്റെ തുടർച്ചയായിയാണ് ഈ പരിപാടി സമാജം പ്രസംഗ വേദി സംഘടിപ്പിക്കുന്നത്. കേരളത്തിലെ പുതിയ മന്ത്രി സഭയിലെ ഒരേ മന്ത്രിമാരെയും ഇവിടത്തെ പ്രവാസികൾക്ക് പരിചയ പെടുത്തുകയും ആ വകുപ്പ് മായി ബന്ധപ്പെട്ട ആവലാതികളും, ആശങ്കകളും പരാതികളും നേരിട്ട് മന്ത്രി യോട് പറയാൻ അവസരം ഒരുക്കുകയാണ്. ഏതെങ്കിലും ഒരു ആവിശ്യം നേടിയെടുക്കുന്നതിനുവേണ്ടയല്ല എവിടെ അവസരങ്ങൾ ഉണ്ടാക്കുന്നത്. പൊതുവായി വകുപ്പിൽ ഉണ്ടാകുന്ന പുതിയ തിരുമാനങ്ങൾ പ്രവാസികൾക്ക് നേരിട്ട് അറിയാനും എന്തെങ്കിലും ആശങ്കകൾ ഉണ്ടങ്കിൽ അത് മന്ത്രിയെ അറിയിക്കാനും ഇതു വഴി കഴിയും. ഈ അവസങ്ങൾ പ്രവാസികൾ പ്രയോജനപ്പെടുത്തുക.