ജി സി സി ലെ ഏറ്റവും വലിയ ഓണ ആഘോഷവുമായി ബഹ്‌റൈൻ കേരളീയ സമാജം

bty

ബഹ്‌റൈൻ : മലയാളികളുടെ സാംസ്‌കാരിക തലസ്ഥാനം എന്ന്‌ വിളി പേരിൽ അറിയപ്പെടുന്ന കേരളിയ സമാജത്തിൽ ഓണത്തോടനുബന്ധിച്ചു ജി സി സി യിലെ ഏറ്റവും വലിയ ആഘോഷ പരിപാടികൾ സംഘടിപ്പിക്കും, ശ്രാവണം രണ്ടായിരത്തി പതിനാറു എന്ന പേരിൽ നടക്കുന്ന പരുപാടി പതിനൊന്നു ദിവസം നീണ്ടുനിൽക്കുമെന്ന് അധികൃതർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു , സെപ്റ്റംബർ രണ്ടു മുതൽ നടക്കുന്ന പരുപാടി ഇരുപത്തി മൂന്നോടെ നടക്കുന്ന സമൂഹ ഓണ സദ്യയിൽ അവസാനിക്കും, ഈ മാസം രണ്ടിന് കൊടിയേറ്റതോടെ ആരംഭിച്ച ചടങ്ങിൽ പ്രശസ്ത പാചക വിദഗ്ദ്ധൻ രാജ് കലേഷിന്റെ നേത്രുത്വത്തിൽ ഓണ പലഹാര മേള സംഘടിപ്പിച്ചിരുന്നു,സെപ്റ്റംബർ എട്ടിന് സമാജം കലാവിഭാഗം നടത്തുന്ന അവതരണ ഗാനം വും സിനി മാറ്റിക് ഡാൻസ് എന്നിവ നടക്കും എം എൽ എ കെ ബി ഗണേഷ് കുമാർ , ഇന്ത്യൻ അംബാസഡർ അലോക് കുമാർ സിംഗ , നോർക്ക റൂട്സ് ഡയറക്ടർ ഇസ്മായേൽ റാവുത്തർ എന്നിവർ പങ്കെടുക്കും , സെപ്റ്റംബർ ഒൻപതിന് രാവിലെ പത്തു മണിക്ക് അത്തപൂക്കളമത്സരം , വൈകിട്ട് പായസ മേള ,മധു ബാലകൃഷ്ണൻ സുമി അരവീന്ദ് , ചാർളി , രഞ്ജിത് എന്നിവർ പങ്കെടുക്കുന്ന നാദ ബ്രഹ്മം മ്യൂസിക് ക്ലബ് മധുര മധു നാദം എന്ന സംഗീ ത നിശയും അരങ്ങേറും , സെപ്റ്റംബർ പത്തിന് ബി കെ എസ് വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ജി സി സി യിൽ ആദ്യമായി നൂറ്റി അമ്പതു പേര് അണിനിരക്കുന്ന മെഗാ ഒപ്പനയും , ദിനേശ് കുറ്റിയിൽ നയിക്കുന്ന വില്ലടിച്ചാൻ പാട്ടും , ഓണനിലാവ് ,കിളിക്കൂട്ടം , ഓർമ്മയിൽ ഓണം എന്ന നിർത്ത ആവിഷ്കാരവും നടക്കും , സെപ്റ്റംബർ പന്ത്രണ്ടിന് രാവിലെ കബഡി മതസരം , വൈകുന്നേരം അഞ്ചിന് പുലികളി , ആറു മുപ്പതിന് ബഹ്‌റിനിലെ സാംസകാരിക സംഘടനകൾ അണിനിരക്കുന്ന സാംസ്‌കാരിക ഘോഷ യാത്രയും നടക്കും സെപ്റ്റംബർ പതിമൂന്നിന് തൊഴിലാളികൾക്കായി രാവിലെ പ്രേത്യേക കലാമേളയും , ഉച്ചക്ക് മൂന്നു മാണി മുതൽ വാദം വലി മത്സരവും , നാടൻ പാട്ടു സംഘ നിർത്തവും ആരവം പട്ടു കൂട്ടം അവതരിപ്പിക്കുന്ന നടൻ പാട്ടുകളും , തിരുവാതിര മത്സരവും നടക്കും , പതിനാലിന് വൈകിട്ട് എട്ടിന് തിരുവാതിരയും , ശ്രാവണ ഗീതങ്ങൾ എന്ന പേരിൽ പന്തളം ബാലനും , രാധിക നാരായണനനും പ്രേത്യേക ഗാനമേളയും നടക്കും , പതിനഞ്ചിനു വൈകിട്ട് പരമ്പരാഗത വസ്ത്ര മണിഞ്ഞുള്ള ഓണപ്പുടവ മത്സരവും ഉഷ ഉതുപ്പ് സംഘവും അവതരിപ്പിക്കുന്ന എന്റെ കേരളം എത്ര സുന്ദരം എന്ന പ്രേത്യേക ഗാന പരിപാടിയും നടക്കും , സെപ്റ്റംബർ പതിനാറു വൈകിട്ട് ഏഴു മുപ്പതിന് എംജി ശ്രീകുമാറും സംഘവും അവതരിപ്പിക്കുന്ന ടു ലാലേട്ടൻ ബൈ ശ്രീ കുട്ടൻ എന്ന സംഗീത നിഷയും അരങ്ങേറും സെപ്തംബർ ഇരുപത്തി മൂന്നിന് അയ്യായിരം പേർക്കായി പഴയിടം മോഹൻ നമ്പൂതിരിയുടെ മേൽനോട്ടത്തിൽ ഓണ സദ്യയും നടക്കും , പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ളൈ , സെക്രട്ടറി എൻ കെ വീരമണി , സിരാജ്‌ദീൻ , പ്രദീപ് , ഹരികൃഷ്ണൻ , മനോഹരൻ പാവറട്ടി എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു