ബഹ്‌റിനിൽ പരമ്പരാ­ഗത ചി­കി­ത്സാ­ സമ്പ്രദാ­യങ്ങൾ­ക്ക് നി­യമപരി­രക്ഷയു­മാ­യി­ അധികൃതർ

cq5dam.web.1280.1280ബഹ്‌റൈൻ : ബഹ്‌റിനിൽ പരമ്പരാഗത ചികിത്സാ സമ്പ്ര ദായങ്ങൾക്കു നിയമപരിരക്ഷ നൽകുമെന്ന് അധികൃതർ അറിയിച്ചു ,നിലവിൽ അലോപ്പതിയല്ലാതെയുള്ള ചികിത്സാ സമ്പ്ര ദായങ്ങൾക്കു ബഹ്‌റിനിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു , കഴിഞ്ഞ ദിവസം വ്യക്തമായ നിയമങ്ങളും, നിയന്ത്രണങ്ങളും ഉൾപ്പെടുത്തി നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി . ഈ മേഖലയിൽ പ്രവർത്തിക്കുന്നവർക്കുള്ള നിർദ്ദേശങ്ങളും, നടപടിക്രമങ്ങളും സ്പഷ്ടമാക്കിയിരുന്നു , ഇതുപ്രകാരം പരമ്പരാഗത ചികിത്സാ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ലൈസൻസ് ലഭിക്കുന്നതിന് കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയം നിർബന്ധമാക്കി , അലോപ്പതിയോടൊപ്പമോ അതിനുപകരമായോ ഉപയോഗിക്കുന്ന ചികിത്സയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും, വ്യക്തികൾക്കും വേണ്ട നിർദ്ദേശങ്ങളും നിയന്ത്രണങ്ങളും ഈ നിയമത്തിൽ വ്യക്തമായി പ്രതിപാദിക്കുന്നു.. കപ്പിംഗ്, മറ്റ് അറേബ്യൻ ചികിത്സകൾ, ചൈനീസ് അക്യൂപ്ങ്ച്ചർ, ഇന്ത്യൻ ചികിത്സാ രീതികൾ, തെറാപ്യുട്ടിക് മസാജ്, ഓർത്തോപീഡിക്‌സ്, മറ്റ് പ്രത്യേക ചികിത്സാരീതികൾ എന്നിവയ്ക്ക് ഇതോടെ നിയമപരമായ അടിത്തറയുണ്ടാകും.ബഹ്‌റിനിൽ ആദ്യമായി ആണ് ഇ മേഖലയിൽ നിയമം വരുന്നതെന്ന് എൻ.എച്ച്.ആർ.എ അധികൃതർ വ്യക്തമാക്കി