ഡബ്ലിന്‍: നാമയുടെ ഉടമസ്ഥതയില്‍ ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങള്‍ സോഷ്യല്‍ ഹൗസിങ് യൂണിറ്റുകളായി മാറ്റണമെന്ന് ധനകാര്യ വകുപ്പിന് അപേക്ഷ സമര്‍പ്പിച്ചു. ഹോം സ്വീറ്റ് ഹോം പ്രവര്‍ത്തകരും, അപ്പോളോ ഹൗസില്‍ താമസിച്ചവരും ചേര്‍ന്ന് നല്കിയ അപേക്ഷ പരിഗണിക്കാമെന്ന് ധനകാര്യ വകുപ്പ് അറിയിച്ചിരിക്കയാണ്. ധനകാര്യ മന്ത്രി മൈക്കല്‍ നൂനന് ഇക്കാര്യത്തില്‍ തീരുമാനമെടുക്കണമെന്ന നിര്‍ദ്ദേശത്തോടെയാണ് ഈ കത്ത് പ്രവര്‍ത്തകര്‍ കൈമാറിയത്.
അപ്പോളോ ഹൌസ് ഉടമസ്ഥരായ നാമയ്ക്കു രാജ്യത്ത് എല്ലായിടത്തും ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങള്‍ ധാരാളമുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇത്തരം വസ്തുവകകള്‍ ഭവന യൂണിറ്റുകളായി മാറ്റിയാല്‍ രാജ്യത്തെ ഭവന പ്രതിസന്ധിക്കു അതൊരു മുതല്കൂട്ടായിരിക്കും എന്ന അഭിപ്രായക്കാരാണ് ഹോം സ്വീറ്റ് ഹോം പ്രവര്‍ത്തകര്‍. മാത്രമല്ല താമസിക്കാന്‍ ഒരിടം ലഭിച്ചാല്‍ മാത്രമേ അപ്പോളോ ഹോസില്‍ നിന്നും ഒഴിഞ്ഞു പോകൂ എന്ന നിലപാടിലാണ് ഇപ്പോഴും അവിടെ ബാക്കിയായവര്‍.