അബുദാബി∙ വേൾഡ് മലയാളി കൗൺസിൽ അൽഐൻ പ്രൊവിൻസ് കുടുംബ സംഗമം മുൻ മന്ത്രി മോൻസ് ജോസഫ് ഉദ്‌ഘാടനം ചെയ്‌തു. കർണാടക മുൻ മന്ത്രി ജെ. അലക്‌സാണ്ടർ മുഖ്യാതിഥിയായിരുന്നു. വേൾഡ് മലയാളി കൗൺസിൽ പ്രസിഡന്റ് വർഗീസ് പനക്കൽ അധ്യക്ഷത വഹിച്ചു.
സാമൂഹിക പ്രവർത്തക ഉമ പ്രേമൻ, വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ചെയർമാൻ ഐസക് ജോൺ പട്ടാണിപ്പറമ്പിൽ, മിഡിൽ ഈസ്‌റ്റ് പ്രസിഡന്റ് വി. ജെ. തോമസ്, സെക്രട്ടറി ജിമ്മി, അൽഐൻ പ്രൊവിൻസ് ചെയർമാൻ രാമചന്ദ്രൻ പേരാമ്പ്ര, ഗ്ലോബൽ ചെയർപഴ്‌സൻ ശാന്ത പോൾ, വിമൻസ് ഫോറം പ്രസിഡന്റ് ജാനറ്റ് വർഗീസ്, സെക്രട്ടറി ജി. രാജീവ് കുമാർ, ശശി സ്‌റ്റീഫൻ എന്നിവർ പങ്കെടുത്തു.
തോമസ് കോയാട്ട്, കബീർ ജലാലുദ്ദീൻ, ജോൺ സാമുവൽ, ജോയ് തണങ്ങാടൻ, ബിജു ജോസഫ് എന്നിവരെ ആദരിച്ചു. ഗായകൻ വിജയ് യേശുദാസിന്റെ നേതൃത്വത്തിൽ ഗാനമേളയും നടന്നു.