ഡബ്ലിനില്‍ ടാക്‌സി ഡ്രൈവറെ ആക്രമിച്ചു: മലയാളി ഡ്രൈവര്‍മാര്‍ സൂക്ഷിക്കുക

taxiകില്‍ഡെയർ:ന്യൂബ്രിഡ്ജിലെ ടാക്‌സി ഡ്രൈവര്‍ ആയിരിക്കുന്ന അഥീനിയ അധീധേജ്-നു നേരെ ആണ് കഴിഞ്ഞ ദിവസം ആക്രമണം ഉണ്ടായത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയില്‍ ടാക്‌സി സ്റ്റാന്‍ഡില്‍ ഉണ്ടായിരുന്ന തന്നോട് ഹൈസ്ട്രീറ്റിലേക്ക് പോകുവാന്‍ ആവശ്യപ്പെട്ടുകൊണ്ട് ഒരാള്‍ വണ്ടിയില്‍ കയറുകയായിരുന്നു. യാത്ര മദ്ധ്യേ ഡ്രൈവറുടെ തലയ്ക്കു നേരെ തോക്കു ചൂണ്ടിയ യാത്രക്കാരന്‍ കൈയിലുള്ള പണവും, ഫോണും പിടിച്ചു പറിക്കുകയും ടാക്‌സി ഡ്രൈവറെ അസഭ്യം പറഞ്ഞ് ഇറങ്ങിപോവുകയുമാണ് ഉണ്ടായത്. കില്‍ഡെയര്‍ ടൗണില്‍ താമസിക്കുന്ന ഈ ടാക്‌സി ഡ്രൈവര്‍ക്ക് ഇവിടെയുള്ളവരെപ്പറ്റി വളരെ നല്ല അഭിപ്രായമാണ് പറയാനുള്ളത്. ടാക്‌സിയില്‍ കയറുന്നവര്‍ സ്‌നേഹത്തോടെയാണ് ഇടപെടുന്നതെന്നും ഇയാള്‍ അറിയിക്കുന്നു.

വര്‍ഗീയ വിദ്വേഷം വെച്ചുപുലര്‍ത്തുകയും തന്നെ കൊള്ളയടിക്കുകയും ചെയ്തയാള്‍ നൈജീരിയക്കാരനാണെന്നു സംശയിക്കപ്പെടുന്നു. അഞ്ച് അടി പത്ത് ഇഞ്ച് ഉയരം തോന്നിക്കുന്ന ഇയാളെ മൈ ഫോണ്‍ ആപ്പ് വഴി ട്രാക്ക് ചെയ്തുകൊണ്ടിരിക്കുകയാണ്. ഇയാള്‍ തൊട്ടടുത്ത ഗ്രാമത്തിലേക്ക് കടന്നുവെന്നും പറയപ്പെടുന്നു. ടാക്‌സി സ്റ്റാന്‍ഡില്‍ നിന്ന് ഇയാള്‍ യാത്ര തിരിച്ചതടക്കമുള്ള സി.സി.ടി.വി ചിത്രങ്ങളും പരിശോധിച്ച് വരികയാണ്. സംഭവത്തില്‍ ടാക്‌സി അസോസിയേഷന്‍ ഉത്കണ്ഠ പ്രകടിപ്പിച്ചു. ഗാര്‍ഡയുടെ അന്വേഷണം പുരോഗമിക്കുന്നുണ്ട്. മദ്യവും, മയക്കുമരുന്നും, അക്രമവും ശീലമാക്കിയവര്‍ വിദേശ ഡ്രൈവര്‍മാര്‍ക്ക് ഭീഷണിയുണ്ടാക്കുന്നുവെന്നും ട്രാക്‌സി ഡ്രൈവര്‍മാര്‍ ഒന്നടങ്കം പറയുന്നു. മലയാളി ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെ ഉള്ളവര്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന ഇത്തരം അപരിചിതരായ യാത്രക്കാരെ സൂക്ഷിക്കണമെന്നും ഗാര്‍ഡ അറിയിച്ചിരിക്കുകയാണ്.