ടെലിഫോണ്‍ കാളിലൂടെ ആളുകളെ പറ്റിച്ച് പണം അപഹരിക്കുന്ന സംഘത്തിനെതിരെ ബോധവത്കരണവുമായി ടെലികമ്യൂണിക്കേഷന്‍ റഗുലേറ്ററി വിഭാഗം. തട്ടിപ്പുകളില്‍ പെടുന്നവര്‍ വര്‍ധിച്ചതോടെയാണ് അധികൃതര്‍ തന്നെ രംഗത്തെത്തിയിരിക്കുന്നത്. നേരത്തെ ബേങ്കുകളും ടെലികോം കമ്പനികളും ബോധവത്കരണ കാമ്പയിനുകള്‍ നടത്തിയിരുന്നു.
ബേങ്കുകളുടെയും ടെലികോം കമ്പനികളുടെയും പേരുകള്‍ ദുരുപയോഗം ചെയ്താണ് തട്ടിപ്പു സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. പബ്ലിക് പ്രൊസിക്യൂഷന്റെയും ബേങ്കുകളുടെയും ടെലികോം കമ്പനികളുടെയും സഹകരണം ബോധവത്കരണ കാമ്പയിനിലുണ്ടാകും.
സമ്മാനത്തിന് അര്‍ഹരായെന്ന് തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പു സംഘങ്ങള്‍ പണം തട്ടുന്നത്. എന്നാല്‍, കമ്പനി നല്കുന്ന ഓഫറുകള്‍ക്കും സമ്മാന പദ്ധതികള്‍ക്കും കമ്പനിയുടെതായ രീതികള്‍ ഉണ്ടെന്നും ഇത് ജനങ്ങളെ ബോധ്യപ്പെടുത്തുമെന്നും ഒമാന്‍ടെല്‍ മീഡിയ കമ്യൂണിക്കേഷന്‍ മാനേജര്‍ മുഹമ്മദ് അല്‍ സല്‍മി പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷമായി പ്രത്യേക സമ്മാന പദ്ധതികള്‍ കമ്പനി നടപ്പിലാക്കിയിട്ടില്ലെന്നും മുഹമ്മദ് അല്‍ സല്‍മി പറഞ്ഞു.