ബഹ്‌റിനിൽ തൊഴിൽ പീഡനത്തിന് തുടർന്ന് ദുരിതത്തിലായ മലയാളായി യുവാവ് ഇന്ന് നാട്ടിലേക്കു തിരിക്കും

ബഹ്‌റൈൻ : രണ്ടായിരത്തി പതിനഞ്ചു ജനുവരി പതിമൂന്നിനാണ് ഇരുപത്തി രണ്ടു വയസുള്ള അബ്ദുൽ ഷൂക്കൂർ എന്ന കായകുളം സ്വദേശി ബഹ്‌റാനിലേക്ക്‌ വീട്ടുജോലിക്കായി എത്തപ്പെട്ടത് , ഷൂക്കൂറിന് പരിചിതമല്ലാത്ത ചുറ്റുംപാടും ജോലിയും കൂടുതൽ പ്രശനത്തിലാക്കി , പത്തോളം പട്ടികളെ പരിപാലിക്കുക , വീട് വൃത്തിയാക്കൽ തുടങ്ങി നിരവധി പണികൾ ആയിരുന്നു ഷൂക്കൂറിന് ചെയേണ്ടി വന്നത് , എഴുപതുദിനാർ മാസം വേതനമായി ലഭിച്ച ഷുക്കൂർ പ്രയാസങ്ങൾ സഹിച്ചു മുന്നോട്ടു ജീവിതം തള്ളി നീക്കിയപ്പോൾ ,അറുപത്തി എട്ടു വയസുള്ള സ്വദേശിനി സ്പോൺസർ ശാരീരികമായി ഉപദ്രവം ഏൽപ്പിച്ചിരുന്നു ,,മുഖത്ത് തുപ്പുക ശാരീരികമായി ഉപദ്രവിക്കുക , ഭക്ഷണം നൽകാതിരിക്കുക തുടങ്ങി ക്ലേശങ്ങൾ ദിവസം ചെല്ലും തോറും ഷൂക്കൂറിന് കൂടി കൂടി വന്നു ,,സ്‌പോൺസറുടെ സഹോദരിമാരിൽ നിന്നും ഷുക്കൂറിനു ദേഹ ഉപദ്രവം ഏൽക്കേണ്ടി വന്നിട്ടിട്ടുണ്ട് ,പീഡനം സഹിക്കാൻ വയ്യാതെ വന്നപ്പോൾ രണ്ടായിരത്തി പതിനജ് ആഗസ്ത് മാസം പതിനെട്ടിന് ഷൂക്കൂർ എംബസ്സിയിൽ തന്റെ സങ്കടം ബോധിപ്പിച്ചു , ഇതിനെ തുടർന്ന് സ്പോൺസർ ഷൂക്കൂറിനെതിരെ റൺ എവേ പരാതിയും നൽകി , എംബസി അഭിഭാഷകയുടെ നിർദേശം അനുസരിച്ചു പാസ്പോര്ട്ട് തിരികെ ലഭിക്കുന്നതിനായി കേസും ഷൂക്കൂർ നൽകി സെപ്റ്റംബർ മാസം ഷൂക്കൂറിന് അനുകൂലമായ വിധിയും കോടതിയിൽ നിന്നുണ്ടായി , എന്നാൽ നാളിതു വരെ ഷൂക്കൂറിന് പാസ്പോര്ട്ട് ലഭിച്ചിട്ടില്ല , ഇതിനിടെ രണ്ടു പ്രാവിശ്യം അറസ്ററ് വാറണ്ടും സ്പോണ്സേര്ക്കെതിരെ കോടതി പുറപ്പെടുവിച്ചു ,എംബസിയിലും മറ്റു നിയപരമായ കാര്യങ്ങൾക്കു ഐ സി ആർ എഫ് മെമ്പർ സുധീർ തിരുനിലത്തു സഹായിച്ചെന്നും ഷുക്കൂർ പറയുന്നു

ചെറിയ ചെറിയ ജോലികൾ ചെയ്തു ജീവിതം മുന്നോട്ടു നീക്കിയ ഷൂക്കൂറിനെ നിരവധി മനുഷ്യ സ്നേഹികൾ സഹായം നൽകിയിട്ടുണ്ട് ,ഐ വൈ സി സി സെക്രട്ടറി അനസ് , സാമൂഹ്യ പ്രവർത്തകനായ ചെമ്പൻ ജലാൽ , ഓ ഐ സി സി ഗ്ലോബൽ സെക്രട്ടറി വി കെ സൈതാലി എന്നിവർ ഷുക്കൂറിനെ നിരവധി കാര്യങ്ങളിൽ സഹായിച്ചിരുന്നു ,എന്നാൽ തിരികെ നാട്ടിലേക്കു പോകുവാൻ നിരവധി കടമ്പകൾ ഉള്ള ഷൂക്കൂറിന് കെ എം സി സി പ്രവർത്തകനും സാമൂഹ്യ പ്രവർത്തകനുമായ സലാം മമ്പാട്ടുമൂല അകമഴിഞ്ഞ സഹായത്തിനായി എത്തുക ആയിരുന്നു ,ചർച്ചയിലൂടെയും നിയമ പരമായും ഷൂക്കൂറിന്റെ പ്രശനം ഏറെ കുറെ പരിഹരിക്കപ്പെട്ടു ,സൗദി പ്രവാസിമലയാളിയായ ഡിക്സൺ സയിറസ്സ് നാട്ടിലേക്കു പോകാനുള്ള സഹായവും നൽകി , നാട്ടിൽ വാടക വീട്ടിൽ താമസിക്കുന്ന ഉമ്മയെയും ഉപ്പയെയും നേരിൽ കാണുന്നതിനായി,നിയമ നടപടികൾ പൂർത്തി ആക്കി ഷൂക്കൂർ ഇന്ന് രാത്രി നാട്ടിലേക്കു തിരിക്കും ആരോടും പരിഭവം ഇല്ലാതെ …….