‘റാ​ൻ​സം വെ​യ​ർ’ ആ​ക്ര​മ​ണം: ഇ​ല​ക്​​ട്രോ​ണി​ക്​ സേ​വ​ന​ങ്ങ​ൾ താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ച്ചു

മസ്കറ്റ്: ‘റാ​ൻ​സം വെ​യ​ർ’ സൈ​ബ​ർ ആ​ക്ര​മ​ണ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലു​ള്ള മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി വി​വി​ധ മ​ന്ത്രാ​ല​യ​ങ്ങ​ളു​ടെ ഇ​ല​ക്​​ട്രോ​ണി​ക്​ സേ​വ​ന​ങ്ങ​ൾ താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ച്ചു. ഒ​മാ​ൻ സ​ർ​ക്കാ​റി​​െൻറ ചി​ല ക​മ്പ്യൂ​ട്ട​ർ ശൃം​ഖ​ല​ക​ളെ​യും ‘റാ​ൻ​സം വെ​യ​ർ’ ബാ​ധി​ച്ച​താ​യും ആ​ക്ര​മ​ണ​ങ്ങ​ളെ നേ​രി​ട​ു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വ​രു​ക​യാ​ണെ​ന്നും ഒ​മാ​ൻ ക​മ്പ്യൂ​ട്ട​ർ എ​മ​ർ​ജ​ൻ​സി റെ​സ്​​പോ​ൺ​സ്​ ടീം (​ഒ​മാ​ൻ സെ​ർ​ട്ട്) ക​ഴി​ഞ്ഞ​ദി​വ​സം പ്ര​സ്​​താ​വ​ന​യി​ൽ അ​റി​യി​ച്ചി​രു​ന്നു. പ​രാ​തി പ​രി​ഹാ​ര സം​വി​ധാ​നം, വ​ർ​ക്ക്​ ലീ​വ്​ നോ​ട്ടീ​സ്, വ​ർ​ക്ക്​ പെ​ർ​മി​റ്റ്​ റി​ക്വ​സ്​​റ്റ്​ തു​ട​ങ്ങി​യ ഇ​ല​ക്​​ട്രോ​ണി​ക്​ സേ​വ​ന​ങ്ങ​ളെ​ല്ലാം 48 മ​ണി​ക്കൂ​ർ നേ​ര​ത്തേ​ക്ക്​ നി​ർ​ത്തി​വെ​ക്കു​ന്ന​താ​യി മാ​ന​വ വി​ഭ​വ​ശേ​ഷി മ​ന്ത്രാ​ല​യം ഞാ​യ​റാ​ഴ്​​ച രാ​വി​ലെ​യാ​ണ്​ അ​റി​യി​ച്ച​ത്. പ​രി​സ്​​ഥി​തി-​കാ​ലാ​വ​സ്​​ഥ കാ​ര്യ മ​ന്ത്രാ​ല​യം, ആ​രോ​ഗ്യ മ​ന്ത്രാ​ല​യം, ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം, വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം, ഉ​പ​ഭോ​ക്​​തൃ സം​ര​ക്ഷ​ണ അ​തോ​റി​റ്റി, മ​സ്​​ക​ത്ത്​ ന​ഗ​ര​സ​ഭ എ​ന്നി​വ​യു​ടെ ഇ​ല​ക്​​ട്രോ​ണി​ക്​ സേ​വ​ന​ങ്ങ​ളും മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ച്ചു. മ​സ്​​ക​ത്ത്​ സെ​ക്യൂ​രി​റ്റീ​സ്​ മാ​ർ​ക്ക​റ്റ്​ ഒാ​ൺ​ലൈ​ൻ ഒാ​ഹ​രി ട്രേ​ഡി​ങ്​ നി​ർ​ത്തി​വെ​ച്ചു. സു​ര​ക്ഷ​യു​ടെ ഭാ​ഗ​മാ​യി ത​ങ്ങ​ളു​ടെ ക​മ്പ്യൂ​ട്ട​ർ ശൃം​ഖ​ല​ക​ളു​ടെ പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ച്ച​താ​യി സു​ൽ​ത്താ​ൻ ഖാ​ബൂ​സ്​ സ​ർ​വ​ക​ലാ​ശാ​ല​യും അ​റി​യി​ച്ചു.