ബഹറിനിൽ മാക്ട 24 ഫ്രെയിംസ് റീഡേഴ്സ് ഫോറം –ചലച്ചിത്ര പഠന ക്യാമ്പ് ഈ മാസം 26 ന്

ബഹ്‌റൈൻ : ഒരു പറ്റം ചലച്ചിത്ര പ്രേമികളുടെ കൂട്ടായ്മയായ മാക്ട 24 ഫ്രെയിംസ് റീഡേഴ്‌സ്‌ ഫോറം , സിംസ് ബഹ്‌റൈനുമായി സഹകരിച്ചു സംഘടിപ്പിക്കുന്ന “24 CANVAS “ചലച്ചിത്ര പഠന ക്യാമ്പിന്റെ ഔദ്യോകിക ഉൽഘാടനം ഈ വരുന്ന വെള്ളിയാഴ്ച്ച വൈകിട്ട് 7 മണിക്ക് സാൻ റോക്ക്‌ ഹോട്ടൽ മനാമയിൽ (സെൻട്രൽ മാർക്കറ്റിനടുത്തുള്ള) വെച്ച് നടത്തപ്പെടുന്നു .”ഡൈഡോറ കുർത്തീസ് “മുഖ്യ പ്രായോജകരായി ,ഒരാഴ്ച നീണ്ടുനിൽക്കുന്ന ഈ മൂവി വർക്ക് ഷോപ്പിൽ
മാക്ട ജനറൽ സെക്രട്ടറിയും പ്രശസ്ത സംവിധായകനുമായ ശ്രീ ഷാജൂൺ കാര്യാൽലിന്റെ നേതൃത്വത്തിൽ തിരക്കഥാ രചന ,സംവിധാനം ,അഭിനയം എന്നിവ പരിശീലിപ്പിക്കുന്നു . യുവ സംവിധായകരിൽ പ്രശസ്തനായ ശ്രീ ബോബൻ സാമുവൽ പ്രമുഖ ചലച്ചിത്ര താരം ശ്രീമതി രശ്മി എന്നിവരുടെ ക്‌ളാസുകളും ഉണ്ടായിരിക്കുന്നതാണ് .ഈ പരിപാടിയേക്കുറിച്ചു വിശദീകരിക്കുവാനായി ചേർന്ന പത്രസമ്മേളനത്തിൽ മാക്ട 24 ഫ്രെയിംസ് ബഹ്‌റൈൻ ചിഫ് കോർഡിനേറ്റർ അരുൺകുമാർ ആർ പിള്ള ,പ്രസിഡന്റ് അനീഷ് മടപ്പള്ളി , സെക്രട്ടറി ദേവൻ ഹരികുമാർ , രാഗേഷ് ബാബു (ഡൈഡോറ ),ഫാത്തിമ ഖമീസ് തുടങ്ങിയവർ പങ്കെടുത്തു .മൂവി വർക്ഷോപ്പിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ പേര് രെജിസ്റ്റർചെയ്യുവാനായി വിളിക്കുക 33761338,37733001,34020650