മസ്കറ്റ് :ഇന്ത്യൻ സോഷ്യൽ ക്ളബ്ബിന്റെ മലയാള വിഭാഗത്തിൻറെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾക്ക് സെപ്റ്റംബർ 21വ്യാഴാഴ്ച വൈകിട്ട് 7.30 നു തിരി തെളിയും,സെപ്റ്റംബർ 21,22,23 തീയതികളിൽ അൽഫലാജ് ഹോട്ടലിലെ ‘ഗ്രാൻഡ് ഹാളിൽ’വച്ചാണ് ആഘോഷ പരിപാടികൾ നടക്കുന്നത്,മുഖ്യാതിഥിയായി ഇന്ത്യൻ സ്ഥാനപതി ശ്രീമാൻ ഇന്ദ്രമണി പാണ്ഡേയും,ഒമാൻ ഗവൺമെന്റിന്റെ പ്രതിനിധികളും ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കാൻ അൽഫലാജ് ഹാളിൽ എത്തും.മലയാള വിഭാഗത്തിന്റെ ഈ വർഷത്തെ സാഹിത്യ പുരസ്കാരത്തിന് അർഹനായിരിക്കുന്നത്
പ്രശസ്ത സിനിമാ സംവിധായകൻ ശ്രീ. സത്യൻ അന്തിക്കാടാണ്.കുടുംബ മൂല്യങ്ങൾ,കുടുംബ ബന്ധങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട കഥപറയുന്ന സിനിമകളാണ് സത്യനന്തികാട് സിനിമകളുടെ പ്രതേകത, ഇതാണ് അദ്ദേഹത്തെ പുരസ്കാര ജേതാവാക്കിയത്.35 വർഷത്തിലേറെ ഇന്ത്യൻ സോഷ്യൽ ക്ളബ്ബിന്റെ അധ്യക്ഷ പദവി അലങ്കരിക്കുന്നഅദ്ദേഹത്തെ ചടങ്ങിൽ വച്ച് ആദരിക്കും.ആഘോഷ രാവുകൾക്കു മിഴിവേകാൻ ആദ്യ രണ്ടു ദിനങ്ങളിൽ കേരളത്തനിമയുള്ള നിറപ്പകിട്ടാർന്ന വിവിധ കലാപരിപാടികൾ അവതരിപ്പിക്കുന്നുണ്ട്. കാണികളുടെ കണ്ണും കരളും കവരുന്ന വിസ്മയ കാഴ്ചകളുടെ ഒരു പൂരം തന്നെയായിരിക്കും ഈ കലാപരിപാടികൾ എന്ന് ക്ലബ് അധികൃതർ പറഞ്ഞു. മൂവായിരം പേർക്കുള്ള വിഭവ സമൃദ്ധമായ ഓണസദ്യയോടെയാവും 23 ന് ശനിയാഴ്ച്ച ഇത്തവണത്തെ ഓണാഘോഷ പരിപാടികൾ സമാപിക്കുക.