വ്യാ​ജ ​യോ​ഗ്യ​ത സ​ർ​ട്ടി​ഫി​ക്ക​റ്റ്​ വാഗ്ദാനം ചെയ്യുന്നവരുടെ വലയില്‍ കുടുങ്ങരുതെന്ന് മന്ത്രാലം

മസ്കറ്റ്:ഒമാനില്‍ വ്യാ​ജ ​യോ​ഗ്യ​ത സ​ർ​ട്ടി​ഫി​ക്ക​റ്റ്​ വാഗ്ദാനം ചെയ്യുന്നവരുടെ വലയില്‍ കുടുങ്ങരുതെന്ന് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യത്തിന്‍റെ മുന്നറിയിപ്പ്. വ്യാ​ജ വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ഹാ​ജ​രാ​ക്കി തൊ​ഴി​ൽ നേ​ടി​യ സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്ത പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ് നല്‍കിയത്.

സ​ർ​വ​ക​ലാ​ശാ​ല ബി​രു​ദ​ങ്ങ​ളും സ​ർ​ട്ടി​ഫി​ക്ക​റ്റ്​ അ​റ്റ​സ്​​റ്റേ​ഷ​ൻ സേ​വ​ന​ങ്ങ​ളും വാ​ഗ്​​ദാ​നം ചെ​യ്യു​ന്ന ഏ​ജ​ൻ​സി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം വ്യാപകമായ പശ്ചാത്തലത്തിലാണ് മ​ന്ത്രാ​ല​യത്തിന്‍റെ മുന്നറിയിപ്പ്. വിവിധ ജോലിക്കായി അപേക്ഷയോടൊപ്പം സമര്‍പ്പിച്ച യോഗ്യതാ സര്‍ട്ടിഫിക്കറ്റ് സൂ​ക്ഷ്​​മ​പ​രി​ശോ​ധ​ന​യ്ക്ക് വിധേയമാക്കിയപ്പോള്‍ വ്യാ​ജമാണെന്ന് കണ്ടെത്തിയിരുന്നു. നി​ല​വി​ലി​ല്ലാ​ത്ത സ​ർ​വ​ക​ലാ​ശാ​ല​ക​ളുടെയും സ്​​ഥാ​പ​ന​ങ്ങ​ളു​ടെയും പേരില്‍ ന​ൽ​കി​യ​വയുമുണ്ട്. പു​റ​ത്തു​നി​ന്ന്​ നേ​ടി​യ വി​ദ്യാ​ഭ്യാ​സ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളുടെ സാ​ധു​ത ഉ​റ​പ്പാ​ക്കു​ന്ന​തി​ന്​ ബന്ധപ്പെട്ട വകുപ്പില്‍ സമർപ്പിക്കണമെന്ന് സ​ർ​ക്കാ​ർ ക​ഴി​ഞ്ഞ വ​ർ​ഷം ഉ​ത്ത​ര​വി​ട്ടി​രു​ന്നു. വ്യാ​ജ​ന്മാ​രു​ടെ എ​ണ്ണം വർധി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നിയമം കർശനമാക്കിയത്. ഒ​മാ​ന്​ പു​റ​ത്തുനിന്ന് ​പ​ഠി​ച്ച സ്വ​ദേ​ശി​ക​ൾ​ക്കും വി​ദേ​ശി​ക​ൾ​ക്കും ഈ ​നി​യ​മം ബാ​ധ​ക​മാ​ണ്. സ​ർ​ട്ടി​ഫി​ക്ക​റ്റിന്‍റെ തു​ല്യ​തയ്​ക്കാ​യി വെ​ബ്​​സൈ​റ്റി​ലെ പ്ര​ത്യേ​ക ഫോ​റം ഓ​ൺ​ലൈ​നാ​യി പൂ​രിപ്പിക്കണം. സാക്ഷ്യപ്പെടുത്തിയ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും അ​നു​ബ​ന്ധ രേ​ഖ​ക​ളും സ​മ​ർ​പ്പി​ക്കു​ക​യും വേ​ണമെന്നും വിശദീകരിക്കുന്നു. വ്യാജ യോഗ്യതാ സര്‍ട്ടിഫിക്കറ്റുമായി തൊഴില്‍ നേടാന്‍ ശ്രമിക്കരുതെന്നും മന്ത്രാലയം തൊഴില്‍ അന്വേഷകരെ ഓര്‍മിപ്പിച്ചു.