ബഹ്റൈൻ : ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 148 -ആം ജന്മദിനം മഹാത്മാഗാന്ധി കള്‍ച്ചറല്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ഗാന്ധി ദര്ശന് മാനവ-മൈത്രി സംഗമം ഒക്ടോബര്‍ 13 ന് വൈകിട്ടു 7 മണിക്ക് ബഹ്റൈന്‍ കെ .സി .എ ഹാളിൽ വെച്ച് നടത്തപ്പെടുന്നു.
തന്റെ ജീവിതം തന്നെയാണ് തന്റെ സന്ദേശമെന്ന് സ്വന്തം ജീവിതം കൊണ്ട് മാത്രമല്ല, മരണംകൊണ്ടും സാക്ഷ്യപ്പെടുത്തിയ ഗാന്ധിജിയുടെ ദര്‍ശനങ്ങള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇന്നും പ്രസക്തമാണ്. മനുഷ്യജീവിതത്തിന്റെ വിഭിന്ന മേഖലകളില്‍ വഴി കാട്ടുവാന്‍ അദ്ദേഹത്തിന്റെ ആദര്‍ശങ്ങള്‍ കരുത്ത് പകരുന്നു. ഇതിഹാസതുല്യമായ വ്യക്തി ജീവിതം മുതല്‍ ലോകത്തെ മാറ്റിമറിക്കുവാനുള്ള സാമൂഹികക്രമം വരെ അതില്‍ ഉള്‍പെടുന്നു. ഗാന്ധി ജീവിച്ചിരുന്നിട്ടില്ലായിരുന്നെ ങ്കില്‍ അഹിംസയുടെയും സത്യത്തിന്റെയും ഊടും പാവുംകൊണ്ട് നെയ്ത സമഗ്രമായ ആ ജീവിത ദര്‍ശനം ആധുനിക കാലത്ത് പ്രായോഗികകമാകുമോ എന്നുപോലും ലോകം സംശയിച്ചു പോകുമായിരുന്നു.
അഹിംസ എന്ന സമരായുധം ഏറെ പ്രസക്തമായ ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. അക്രമം കൊണ്ട് അക്രമത്തെ അമര്‍ച്ചചെയ്യാന്‍ സാധിക്കില്ലെന്ന് ലോകം ഇതിനകം തെളിയിച്ചു കഴിഞ്ഞു. മനുഷ്യത്വവും, സ്വാതന്ത്ര്യവും സംരക്ഷിക്കാന്‍ എടുത്തുപയോഗിക്കുവാന്‍ സാധിക്കുന്ന സമരായുധമായി അഹിംസയെ തിരിച്ചറിയുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്നു.
വ്യക്തിജീവിതത്തില്‍ ഗാന്ധിജി പുലര്‍ത്തിയ മൂല്യങ്ങളും കാഴ്ചവെച്ച മാതൃകയും ലോകത്തിന്ന് കൂടുതല്‍ ചര്‍ച്ചയായികൊണ്ടിരിക്കുകയാണ്. കമ്പോളസംസ്കാരം പിടിമുറുക്കികൊണ്ടിരിക്കുന്ന സമകാലിക സമൂഹത്തില്‍ വിശുദ്ധിയും ആദര്ശനിഷ്ടയുമുള്ള ഗാന്ധിയന്‍ മാര്‍ഗം വേറിട്ട് നില്ക്കുന്നു.
ഒക്ടോബര്‍ 13 ന് വൈകിട്ടു 7 മണിക്ക് ബഹ്റൈന്‍ കെ .സി .എ .ഹാളിൽ നടക്കുന്ന ഗാന്ധി ദര്ശന് മാനവ-മൈത്രി സംഗമം ലോകസഭാ എം .പി ആന്റോ ആൻറെണി ഉദ്ഘാടനം ചെയ്യും. കേരളാ പ്രദേശ് പ്രവാസി കോൺഗ്രസ് ജനറല്‍ സെക്രട്ടറിയും ,പത്തനംതിട്ട ഡി .സി .സി ജനറൽ സെക്രട്ടറിയും ആയ സാമുവൽ കിഴക്കുംപുറം സംസാരിക്കുന്നതാണ്പരിപാടിയുടെ മൂന്നോടി ആയി അന്നേദിവസം വൈകിട്ട് ആറുമണി മുതൽ ദേശഭക്തി ഗാനങ്ങളുടെ മത്സരം ഉണ്ടായിരിക്കും . പരിപാടിയുടെ മുന്നോടിയായി സങ്കടിപ്പിച്ച ബഹ്റൈനിലെ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ ഇടയില്‍ നടത്തിയ ഗാന്ധി ദര്‍ശനങ്ങളില്‍ ഊന്നിയുള്ള ചിത്രരചന, പെയിന്റിങ് , മത്സരങ്ങളുടെ സമ്മാനദാനം ഉണ്ടായിരിക്കുന്നതാണ്.
പരിപാടിയുടെ വിജയത്തിനായി ബാബുകുഞ്ഞിരാമൻ ചെയര്‍മാനായും, ജേക്കബ് തേക്കുതോട് ജനറല്‍ കണ്‍വീനറായും, അഡ്വ.ലതീഷ് ഭരതന്, പി .എസ് .രാജ്ലാൽ തമ്പാൻ എന്നിവര്‍ വൈസ് ചെയര്മാന്മാരായും തോമസ് സൈമൺ ട്രെഷറര്യായും, കൃഷ്ണകുമാര്‍, പോള്‍ സെബാസ്റ്റ്യന്‍, , വിനോദ് ഡാനിയേല്‍, സനൽകുമാർ , തോമസ് ഫിലിഫ് , ജോര്‍ജ് മാത്യു,സിന്‍സണ്‍ ചാക്കോ എന്നിവരെ സബ് കമ്മിറ്റി കണ്‍വീനര്‍മാരായും, ലിജു പാപ്പച്ചന്,അജി ജോർജ് ,അഷ്റഫ്, എന്നിവര്‍ ജോയിന്റ് കണ്‍വീനര്‍മാരായുമുള്ള കമ്മിറ്റിയെയും തിരഞ്ഞെടുത്തു.
വാര്‍ത്ത സമ്മേളനത്തില്‍ പ്രസിഡന്റ് അനിൽ തിരുവല്ല ജനറല്‍സെക്രട്ടറി എബിതോമസ് , പ്രോഗ്രാം കമ്മിറ്റി ചെയര്മാന് ബാബുകുഞ്ഞുരാമൻ , ജനറല്‍ കണ്‍വീനര്‍ ജേക്കബ് തേക്കുതോട്, വൈസ് ചെയര്മാന്മാരായ അഡ്വ.ലതീഷ് ഭരതന്, പോള്‍ സെബാസ്റ്റ്യന്‍, കൃഷ്ണകുമാര്‍,പി .എസ് .രാജ്ലാൽ തമ്പാൻ തുടങ്ങിയവര്‍ പങ്കെടുത്തു.