കെ.എം.സി.സി യിൽ കൂട്ട രാജി:കത്ത് മാധ്യമങ്ങൾക്ക് ചോർത്തിനൽകി പുകമറ സൃഷ്ഠിക്കാൻ നീക്കം

മ​സ്​​ക​ത്ത്​: മു​സ്​​ലിം​ലീ​ഗി​ന്റെ പ്ര​വാ​സി പോ​ഷ​ക സം​ഘ​ട​ന​യാ​യ കെ.​എം.​സി.​സി​യു​ടെ മ​സ്​​ക​ത്ത്​ കേ​ന്ദ്ര ക​മ്മി​റ്റി​യി​ൽ പൊ​ട്ടി​ത്തെ​റി.ഉ​പ​ദേ​ശ​ക​സ​മി​തി ചെ​യ​ർ​മാ​ൻ ടി.​സി അ​ഷ്​​റ​ഫും ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എ.​വി അ​ബൂ​ബ​ക്ക​റു​മ​ട​ക്കം പ​ത്തു​ പേ​രാ​ണ്​ ഭാ​ര​വാ​ഹി​ത്വ സ്​​ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന്​ രാ​ജി​വെ​ച്ച​ത്.മെമ്പർഷിപ്പ്‌ പുതുക്കി പുതിയ ഭാരവാഹിക്കളെ തിരഞ്ഞെടുക്കാൻ ഉള്ള ഒരുക്കങ്ങൾ മാസങ്ങളായി നടക്കുന്നതായി ഔദ്യോഗിക പക്ഷം അറിയിച്ചു.കഴിഞ്ഞ ദിവസം മലപ്പുറം കെ.എം.സി.സി യിൽ നടന്ന യോഗത്തിൽ പ്രസിഡണ്ട് സി.കെ.വി യൂസിഫ്ന്റെ പ്രസംഗത്തോടെ ആണ് പ്രശ്ങ്ങൾക്ക് തുടക്കമായത്.അണിയറയിൽ തനിക്കെതിരെ പടയൊരുക്കം നടക്കുണ്ടെന്ന് മൻസിലാക്കിയ സി.കെ.വി രാജിവെക്കാൻ തയ്യാറാണെന്നും,യുവാക്കൾ നേർതൃനിരയിലേക്ക് വരണമെന്നും ആവശ്യപ്പെട്ടതാണ്, ഇപ്പൊൾ രാജി സമർപ്പിച്ചവരെ ചൊടിപ്പിച്ചത്.വർഷങ്ങളായി സംഘടനെയുടെ നേതൃനിരയിലുള്ളവരാണ് ഇപ്പൊൾ രാജിവെച്ചവരിൽ പലരും,മുൻപ് നടപടി നേരിട്ടവരും ഇതിൽ ഉൾപ്പെടുന്നു.വരുന്ന സംഘടനാ തിരഞ്ഞെടുപ്പിൽ ഒഴിഞ്ഞു പോകേണ്ടിവരും എന്ന ഘട്ടംവന്നപ്പോൾ ആയിരുന്നു രാജിവെക്കൽ നാടകവും,കത്ത് മാധ്യമങ്ങൾക്ക്‌ ചോർത്തിനൽകൽ എന്നും സി.കെ.വി പക്ഷം ആരോപിക്കുന്നു.എന്നാൽ പുറത്തുപോയവർ ഗുരുതരമായ ആരോപണങ്ങൾ ആണ് ഉന്നയിക്കുന്നത്.കൂ​ടു​ത​ൽ സ​മ​യ​വും നാ​ട്ടി​ൽ​ത​ന്നെ ക​ഴി​യു​ന്ന പ്ര​സി​ഡ​ൻ​റി​ന്​ സം​ഘ​ട​ന​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ നേ​തൃ​പ​ര​മാ​യ പ​ങ്കു​വ​ഹി​ക്കാ​ൻ സാ​ധി​ച്ചി​ട്ടി​ല്ലഎന്നും.അ​തോ​ടൊ​പ്പം, ആ​ക്​​ടി​ങ്​ പ്ര​സി​ഡ​ൻ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ എ​ടു​ക്കു​ന്ന തീ​രു​മാ​ന​ങ്ങ​ൾ​ക്ക്​ ത​ട​സ്സം നി​ൽ​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്.2013ലാ​ണ്​ മൂ​ന്നു വ​ർ​ഷ കാ​ലാ​വ​ധി​യി​ൽ നി​ല​വി​ലെ കേ​ന്ദ്ര​ക​മ്മി​റ്റി അ​ധി​കാ​ര​മേ​റ്റ​ത്.ക​മ്മി​റ്റി കാ​ലാ​വ​ധി ക​ഴി​ഞ്ഞ്​ ഒ​ന്ന​ര വ​ർ​ഷം പി​ന്നി​ട്ടി​ട്ടും തെ​ര​ഞ്ഞെ​ടു​പ്പി​​ന്​ ന​ട​പ​ടി​യി​ല്ല.സം​സ്​​ഥാ​ന ക​മ്മി​റ്റി​യു​ടെ ക​ർ​ശ​ന നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന്​ അം​ഗ​ത്വ കാ​മ്പ​യി​ൻ ആ​രം​ഭി​ച്ചെ​ങ്കി​ലും അ​തും എ​വി​ടെ​യും എ​ത്തി​യി​ട്ടി​ല്ല.പ്ര​സി​ഡ​ന്റെ നി​രു​ത്ത​വാ​ദ​പ​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മൂ​ലം പാ​ർ​ട്ടി മു​ഖ​പ​ത്ര​മാ​യ ച​ന്ദ്രി​ക​യു​ടെ വി​ത​ര​ണ​വും മ​സ്​​ക​ത്തി​ൽ നി​ല​ച്ചി​രി​ക്കു​ക​യാ​ണന്നും രാജി കത്തിൽ ചൂണ്ടികാണിക്കുന്നു.ഇതുസംബന്ധിച്ച പ്രതികരണവുമായി കെ.എം.സി.സി പ്രസിഡൻറിനെ ബന്ധപ്പെട്ടപ്പോൾ വേങ്ങരഇലക്ഷന് ശേഷം പ്രതികരിക്കാം എന്നായിരുന്നു മറുപടി. രാജി സ്വീകരിച്ച് യുവാക്കൾ നേതൃനിരയിലേക്ക് വരുമെന്നാണ് സൂചന.