ഇന്ദിരാ ഗാന്ധി രക്തസാക്ഷിത്വ അനുസ്മരണ ദിനമാദരിച്ചു

മസ്കറ്റ്: മുൻ പ്രധാനമന്ത്രിയും,കോൺഗ്രസ് അദ്ധ്യക്ഷയും ആയിരുന്ന ഇന്ദിരാ ഗാന്ധിയുടെ മുപ്പത്തിമൂന്നാം.രക്തസാക്ഷിത്വ ദിനം അനുസ്മരണ ദിനമായി ആചരിച്ചു.ഒമാൻ നാഷ്ണൽ കമ്മിറ്റി പ്രസിഡണ്ട് സിദ്ദിഖ് ഹസ്സൻ അദ്ധ്യക്ഷത വഹിച്ച യോഗം കണ്ണൂർ ജില്ലാ കോൺഗ്രസ് സെക്രട്ടറി ടി.ജയകൃഷ്ണൻ ഉത്ഘാടനം നിർവഹിച്ചു.ഇന്ദിരാ പ്രിയദർശിനിയുടെ ഛായ ചിത്രത്തിന് മുന്നിൽ നിലവിളക്കു കൊളുത്തിയും,പുഷ്‌പാർച്ചന നടത്തിയും ആണ് ചടങ്ങു ആരംഭിച്ചത് ജവഹർ ലാൽ നെഹ്രുവിന്റെ മകൾ എന്ന നിലയില്ല മറിച് ഇന്ത്യ കണ്ട ശക്തയായ പ്രധാനമന്ത്രി എന്ന നിലയിലാണ് രാജ്യം ഇന്ദിരാജിയെ
ഓർമ്മിക്കുന്നത് എന്ന് സിദ്ദിക്ക് ഹസ്സൻ അദ്ധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.കപട വാഗ്ദാനങ്ങൾ നൽകിയല്ല ഇന്ദിരാജി ജനങ്ങൾക്ക് പ്രിയപ്പെട്ടവൾ ആയതെന്നും ദാരിദ്ര നിർമാർജനത്തിനായി ആവിഷ്കരിച്ച പദ്ധതികളൂം,പഞ്ചവത്സര പദ്ധതികളുടെ വിജയവും ആണ് ഇന്ന് കാണുന്ന ഇന്ത്യയെ കെട്ടിപ്പടുത്തതെന്നു ഉൽഘാടന പ്രസംഗത്തിൽ ടി ജയകൃഷ്‌ണൻ അനുസ്മരിച്ചു.ബാങ്ക് ദേശസാൽക്കരണത്തിലൂടെ ഇന്ത്യൻ സമ്പദ് വ്യവസ്ഥക്കും ഇന്ത്യയിലെ കാർഷിക മേഖലക്കും നൽകിയ സംഭാവനകൾ ആണ് ഇന്നത്തെ ഇന്ത്യയെ പ്രധാന സാമ്പത്തിക സാമ്പത്തിക ശക്തിയാക്കിയത് എന്ന് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു ഇന്ത്യരാജിയുടെ കാലത്തു വിദേശ ശക്തികൾക്ക് ഇന്ത്യയെ ആക്രമിക്കാനോ,കാശ്മീരിൽ വിഘടന വാദികൾക്ക് ചലിക്കാൻ പോലും കഴിഞ്ഞിരുന്നില്ല.എന്ന് കെ.എം.സി.സി പ്രതിനിധി ഉമ്മർ ബാപ്പു അഭിപ്രായപ്പെട്ടു. ഭീകരവാദത്തിനെതിരെ എടുത്ത ശക്തമായ നിലപാടുകൊണ്ടു തന്റെ ജീവൻ പോലും അപകടത്തിൽ ആണെന്ന് മുന്നറിയിപ്പ് ഉണ്ടായിട്ടും സിഖ് കാരായ തന്റെ അംഗരക്ഷകരെ ആ ചുമതലയിൽ നിന്നും മാറ്റാതിരുന്നത് ഇന്ദിരാജിയുടെയും,കോൺഗ്രസിന്റെയും മതേതര മനസ്സ് കൊണ്ടാണെന്നു എൻ.ഒ ഉമ്മൻ അഭിപ്രായപ്പെട്ടു .ഒ .ഐ.സി സി നേതാക്കളയ ഹൈദ്റോസ് പതുവന, കുര്യാക്കോസ് മാളിയേക്കൽ,പി.വി കൃഷ്ണൻ,നൂറുദ്ധീൻ പയ്യന്നൂർ ,ഷാജഹാൻ,ശിഹാബുദ്ദീൻ ഓടയം,ഹംസ അത്തോളി,അനീഷ്കടവിൽ,ജോളി മേലേത്ത്, മുഹമ്മദ് കുട്ടി , നിയാസ് കണ്ണൂർ,ഷഹീർ് അൻജൽ,ജിജോ കണ്ടോത്ത്,രവി വീരച്ചേരി, എന്നിവരും അനുസ്മരണ പ്രഭാഷണം നടത്തി,ബിന്ദു പാലക്കൽ ,മോഹൻ കുമാർ,അബൂബക്കർ,പീയുഷ്,റാഫി ചക്കര,ദിൽഷാദ് ചാവക്കാട്,മിഥുൻ നജാ കബീർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി എൻ.ഒ.ഉമ്മൻി സ്വാഗതവും ,നസീർ തിരുവത്റ നന്ദിയും പറഞ്ഞു.