മലബാർ അടുക്കള പ്രത്യേക പരുപാടി ബഹ്‌റിനിൽ

ബഹ്‌റൈൻ : ലോകമെമ്പാടും പേരുകേട്ട മലബാർ അടുക്കള ഒരുക്കുന്ന
” അടുക്കള പുട്ടും, അരങ്ങിലെ പാട്ടും ” ഡിസംബർ എട്ടിന് കേരളീയ സമാജത്തിൽ വൈകിട്ട് 3 മണിക്ക് , മലബാറിന്റെ രുചിയറിയിച്ച ഈ അടുക്കളയുടെ മേളം അരങ്ങേറുകയാണ്.
ഓരോ മലയാളി മനസ്സിലും ഇതിനോടകം കുടിയേറിക്കഴിഞ്ഞ സ്വാദിന്റെ പെരുമയ്ക്ക് ഒരു പൊൻ തൂവൽ കൂടിയായിരിക്കും ബഹ്റൈനിൽ വിവിധ താളമേളങ്ങളുടെ നിറസാന്നിദ്ധ്യത്തിൽ പ്രത്യക്ഷപ്പെടുന്ന മലബാർ അടുക്കളയുടെ വിഭവകൂട്ട്!
മധുരമുള്ളഅപ്പത്തരങ്ങളുടെ രുചിയിൽ മയങ്ങി അരങ്ങ് തകർക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി നില്ക്കേ.. ആവേശമായ ഈ പരിപാടിക്ക് മാറ്റ് കൂട്ടുന്നത് പ്രഗത്ഭ വ്യക്തിത്വങ്ങളുടെ സാന്നിദ്ധ്യമാണ്. ”അടുക്കള പുട്ടും അരങ്ങിലെ പാട്ടും എന്ന് പേരിട്ട ഈ മെഗാ ഇവന്റിൽ അരങ്ങേറുന്ന കൗതുകകരമായ ഫുഡ് ഫെസ്റ്റിന്റെ വിധി നിർണ്ണയം നടത്തപ്പെടുന്നത് പേരുകേട്ട പാചക വിദഗ്ദ്ധൻ നൗഷാദും ,രുചികളുടെ വൻകലവറ തന്നെ നമുക്ക് മുൻപിൽ തുറന്ന് വച്ച ജുമാന കാദരിയും . കൂടെ യു കെ ബാലനും ഒപ്പം ആഹ്ലാദകരമായ സായാഹ്നത്തെ വരവേല്ക്കാൻ മികച്ച ഗായകരായ സുമി അരവിന്ദ്, നിസാം കാലിക്കറ്റ്, ആബിദ് കണ്ണൂർ എന്നിവരുടെ കൂടെ “മോജോ ബാൻഡും ” ചേർന്നുള്ള ഇമ്പമാർന്ന സംഗീത വിരുന്നും ഈ കൂട്ടായ്മയുടെ കേളി വിളിച്ചോതുന്നവയാകും. നമുക്ക് കാത്തിരിക്കാം അടുക്കളപ്പെരുമയുടെ രുചി നുണയാൻ!
2014 ജൂലായ്‌ 5 നു മുഹമ്മദലി ചക്കോത്തിന്റെ നേതൃത്വത്തിൽ ദുബായിലെ ഏതാനും സുഹൃത്തുക്കള്‍ചേര്‍ന്ന് മലബാര്‍അടുക്കള എന്ന ഫേസ് ബുക്ക് ഗ്രൂപ്പ് രൂപീകരിക്കുന്നത്. നാല് വർഷം കൊണ്ട്‌ നാലു ലക്ഷത്തോളം അംഗങ്ങളിലേക്ക് എത്തി നില്‍ക്കുന്നു മലബാര്‍അടുക്കളയുടെ സ്വീകാര്യത.16 അഡ്മിന്മാരും നൂറോളം എക്സിക്കുട്ടീവ്‌ മെംബർമ്മാരും, അമ്പതിലധികം കോര്‍ഡിനേറ്റേഴ്സുമായാണ് ഗ്രൂപ്പിന്‍റെ പ്രവര്‍ത്തനം. ഒരു ഫേസ് ബുക്ക് കൂട്ടായ്മ എന്നതിനും അപ്പുറത്തേക്ക് വളരുകയാണ് മലബാര്‍അടുക്കള. കുടുംബസംഗമങ്ങളും പാചകമല്‍സരങ്ങളും വിനോദയാത്രകളും ഒക്കെയായി അംഗങ്ങള്‍ സജീവം. ഗ്രൂപ്പിന്‍റെ നേതൃത്വത്തില്‍ ‌സന്നദ്ധ സേവന പ്രവര്‍ത്തനങ്ങളും ധാരാളമായി നടക്കുന്നു. ദുബായില്‍നിന്നു തുടങ്ങിയ രുചിപ്പെരുമ ഗള്‍ഫ് രാജ്യങ്ങളുടെയും ഇന്ത്യയുടെയും അതിരുകള്‍കടന്ന് യൂറോപ്പിലും സിംഗപ്പൂരിലുമൊക്കെ എത്തി നില്‍ക്കുന്നു.മലബാറിന്‍റെ ഭക്ഷണമാഹാത്മ്യത്തെ കുറിച്ച് മലയാളികള്‍ക്ക് ആരും പറഞ്ഞു തരേണ്ടതില്ല. മലബാര്‍ വിഭവങ്ങള്‍ ഒന്നു പരീക്ഷിക്കണമെന്നുണ്ടെങ്കില്‍ നേരെ ഫേസ് ബുക്കില്‍ കയറിയാല്‍ മതി. മലബാര്‍ അടുക്കളയെന്ന ഫേസ് ബുക്ക് ഗ്രൂപ്പില്‍ ആയിരക്കണക്കിന് മലബാര്‍ വിഭവങ്ങളുടെ പാചകക്കുറിപ്പുകളാണുള്ളത്.മലബാറിന്‍റെ രുചി വൈവിധ്യപ്പെരുമയുടെ മുഖപുസ്കത കൂട്ടമാണ് മലബാര്‍അടുക്കള. രുചിയുടെ തന്പുരാക്കന്‍മാരായ മലബാര്‍വിഭവങ്ങളെ നമുക്ക് ഇവിടെ പരിചയപ്പെടാം, പരീക്ഷിക്കാം, ആസ്വദിക്കാം.മലബാര്‍വിഭവങ്ങളുടെ ഒരു സര്‍വ വിജ്ഞാനകോശം തന്നെയാണു ഇത്‌. ഓരോ ദിവസവും ശരാശരി നൂറു രുചിക്കൂട്ടുകളെങ്കിലും മലബാര്‍അടുക്കളയിലൂടെ പങ്കുവയ്ക്കപ്പെടുന്നുണ്ട്. ഭക്ഷണം ഉണ്ടാക്കുന്നത് വീഡിയോയില്‍പകര്‍ത്തി ഒരു മിനി കുക്കറി ഷോ ആയി ഗ്രൂപ്പില്‍പങ്കുവയ്ക്കുന്നവരും ഏറെലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പരസ്പരമറിയാതെ ജീവിച്ചു പോന്ന ഇവരെ ഒരു സൌഹൃദക്കൂട്ടമാക്കിയത് ഭക്ഷണത്തോടുള്ള ഇഷ്ടവും പാചകത്തോടുള്ള അഭിനിവേശവുമാണ്. ഒരു ഫേസ് ബുക്ക് കൂട്ടായ്മയ്ക്കപ്പുറം കുടുംബങ്ങളുടെ ഒരു കൂട്ടായ്മയായി വളര്‍ന്നു കഴിഞ്ഞു മലബാര്‍അടുക്കള.
ഒട്ടേറെ വലിയ സ്വപ്നങ്ങളും മലബാര്‍അടുക്കളയെന്ന ഈ സംഘത്തിനുണ്ട്. മലബാര്‍അടുക്കളയുടെ ബഹുഭാഷാ പാചകപുസ്തകം മൊബൈല്‍ആപ്ലിക്കേഷന്‍ , മാഗസിന്‍ ,എന്നിവയൊക്കെ ഇതിനകം ശ്രദ്ധ നേടിക്കഴിഞ്ഞതാണ് മലബാറിന്‍റെ രുചിപ്പെരുമയൊരുക്കുന്ന ഈ അടുക്കളയില്‍നിന്ന് പുറത്തേക്ക് പരക്കുന്നത് മസാലച്ചേരുവകളില്ലാത്ത സൌഹൃദത്തിന്‍റെയും കൂട്ടായ്മയുടെയും സുഗന്ധമാണ്. അതു തന്നെയാണ് മലബാർ അടുക്കളയുടെ വിജയരഹസ്യവും
പ്രോഗ്രാം കമ്മിറ്റി പ്രസിഡണ്ട് എ സി a ബക്കർ
ചെയർമാൻ അസീസ് ഫുഡ് വേൾഡ് റെസ്റ്റോറന്റ്റ്
ജനറൽ സെക്രട്ടറി സുബിനാസ് കിട്ടു
ട്രഷറർ ഷമീർ ഗലാലി
പ്രോഗ്രാം കൺവീനർ ജെ പി കെ തിക്കോടി
ഇവന്റ് കോർഡിനേറ്റർ ബഷീർ അമ്പലായി
കോ ഓർഡിനേറ്റേഴ്‌സ് സബീന അഫനേജ്‌
ഷംന ഫവാസ്
സുമ ദിനേശ്
ആദിയ നബീൽ