ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന്റെ ഒമാനിലെ 20-താമത്‌ ശാഖ ഇബ്രയില്‍

മസ്‌കറ്റ്:ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന്റെ ഒമാനിലെ 20-താമത്‌ ശാഖ ഒമാനിലെ ഇബ്രയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ലുലു ഗ്രൂപ്പ് ഇന്റര്‍നാഷനല്‍ന്റെ 141-മത് ശാഖയാണ് പ്രവർത്തനം ആരംഭിച്ചത്.ഇ,കെ.എം.കെ ചെയർമാൻ ആന്റ് മാനേജിംഗ് ഡയറക്ടര്‍ എം.എ. യൂസഫ് അലിയുടെ സാന്നിധ്യത്തില്‍ സ്റ്റേറ്റ് അഡ്വൈസർ  ഷെയ്ഖ് മുഹമ്മദ് ബിന്‍ അഹമദ് അല്‍ ഹര്‍ത്തി ഉദ്ഘാടനം നിര്‍വഹിച്ചു.ഒമാന്റെ ഗ്രാമ പ്രദേശമായ ശര്‍ഖിയ്യ ഗവര്‍ണറേറ്റിലെ ഇബ്ര ലുലുവിൽ മികച്ച ഷോപ്പിംഗ് അനുഭവം ലഭിക്കും.

15,000 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയിലാണ് ഹൈപ്പര്‍ മാര്‍ക്കറ്റ് ഒരുക്കിയിരിക്കുന്നത്. ഫ്രഷ് ഫുഡ്, പഴം, പച്ചക്കറി, ഇറച്ചി, പാല്‍, ബേക്കറി, ഗ്രോസറി തുടങ്ങിയവക്ക് പ്രത്യേക കൗണ്ടറുകളാണ് സംവിധാനിച്ചിരിക്കുന്നത്.ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിനും രാജ്യത്തെ ജനങ്ങള്‍ക്കും നന്ദി രേഖപ്പെടുത്തുന്നുവെന്ന് യൂസഫ് അലി പറഞ്ഞു. കൂടുതല്‍ പേര്‍ക്ക് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കും. രാജ്യത്ത് കൂടുതല്‍ മേഖലകളില്‍ ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഇബ്ര, മുദൈബി, അല്‍ കാമില്‍ അല്‍ വാഫി, ബിദിയ, വാദി ബനീ ഖാലിദ്, ദിമ വ തൈഈം, സമാഈല്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വാലിമാര്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം.എ. അഷ്‌റഫ്, ലുലു ഒമാന്‍ ആന്റ് ഇന്ത്യ ഡയറക്ടര്‍ എ.വി. ആനന്ദ്, റീജിനല്‍ ഡയറക്ടര്‍ കെ. എ. ഷബീര്‍, ലുലു സീനിയര്‍ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, വിവിധ സര്‍ക്കാര്‍ വകുപ്പ് പ്രതിനിധികള്‍ തുടങ്ങിയവരും ഉദ്ഘാടന ചടങ്ങില്‍ സന്നിഹിതിരായിരുന്നു.