ബഹറിനിൽ സ്വകാര്യ മേഖലയിൽ ശമ്പള സുരക്ഷാ ഉറപ്പാക്കാൻ അധികൃതർ ഒരുങ്ങുന്നു

ബഹ്‌റൈൻ :  സ്വകാര്യാ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് വേതന സുരക്ഷ ഉറപ്പിക്കുന്നതിനുള്ള പദ്ധതി നടപ്പിലാക്കുവാൻ തീരുമാനം , പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ  അൽ  ഖലീഫയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗത്തിലാണ് പുതിയ  തീരുമാനം  നിലവിൽ വന്നത് , പുതിയ നിർദേശ പ്രകാരം തൊഴിൽ ഉടമകൾ ജീവനക്കാരുടെ വേതനം ബാങ്ക് അക്കൗണ്ട് വഴി മാത്രമേ നാളാകുവാൻ പാടുള്ളു , സ്വകാര്യ മേഖലയിലെ ശമ്പള പരിഷ്കരണം നിരീക്ഷിക്കാനും സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ താല്പര്യങ്ങൾ സംരക്ഷിക്കുവാനും കിരീടാവകാശിയും പ്രഥമ ഉപപ്രധാനമന്ത്രിയുമായ  പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ നേതൃത്വത്തിൽ നിയമിച്ച എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ ശുപാർച്ചകൾ പരിഗണിച്ചാണ് പുതിയ വ്യവസ്ഥകൾ ഏർപ്പെടുത്തുന്നത്