വേൾഡ് മലയാളി കൗൺസിൽ കോർക്ക് യൂണിറ്റിന് പുതിയ സാരഥികൾ

അയർലൻഡ് :അയര്‍ലന്‍ഡിലെ വേള്‍ഡ് മലയാളീ കൗണ്‍സില്‍ കോര്‍ക്ക് യൂണിറ്റിനെ 2018 2020 വര്‍ഷത്തിലേക്കു നയിക്കാനുള്ള സാരഥികളെ (09/02/2018 ) വെള്ളിയാഴ്ച കോര്‍ക്കിലെ ബിഷപ്പ്‌സ് ടൗണില്‍ ഗ്ലോബല്‍ വൈസ് ചെയര്‍മാന്‍ ശ്രീ ഷാജു കുര്യന്റെ നേതൃത്വത്തില്‍ കൂടിയ എക്‌സിക്യൂട്ടീവ് കമ്മിറ്റി തിരഞ്ഞെടുത്തു. കോര്‍ക്ക് ഇന്‍ഡ്യന്‍ സമൂഹത്തിലും ഐറിഷ് സമൂഹത്തിലും ഒരേ പോലെ പ്രശസ്തമായ വേള്‍ഡ് മലയാളീ കൗണ്‍സില്‍ കലാകായിക സാംസ്‌കാരിക മേഖലകളിലെല്ലാം തന്നെ വ്യക്തിമുദ്ര പതിപ്പിച്ച് എട്ടു വര്‍ഷത്തോളമായി മുന്നേറിക്കൊണ്ടിരിക്കുന്നു. കോര്‍ക്ക് കൗണ്ടി കൗണ്‍സിലിന്റെ നിരവധി പുരസ്‌കാരങ്ങള്‍ ഇതിനോടകം സംഘടനയ്ക്ക് ലഭിച്ചു കഴിഞ്ഞു. സംഘടനയുടെ ചെയര്‍മാന്‍ ജെയ്‌സണ്‍ ജോസഫ്, പ്രസിഡന്റ് ലിജോ ജോസഫ്, സെക്രട്ടറി ജോണ്‍സണ്‍ ചാള്‍സ്, ട്രഷറര്‍ മധു മാത്യു, വൈസ്‌ചെയര്‍മാന്‍ റ്റുബീഷ് രാജു, റീജ ബിജു വൈസ് പ്രസിഡന്റ് ബിനോയ് ജോസഫ്, ജോമോന്‍ എം യൂ. ജോയിന്റ് സെക്രട്ടറി ജിനോ ജോസഫ്, പി ആര്‍ ഓ ജിനോ ജോസഫ്, ജോസ് പി കുര്യന്‍. യൂത്ത് വിംങ്ങ് സെക്രട്ടറി അയൂബ് നാസര്‍, ജെസ്വിന്‍ ജോസ്,എക്‌സിക്യൂട്ടീവ് മെമ്പേഴ്‌സ് ഷാജു കുര്യന്‍, പോളി ജോസ്, റോബിന്‍ ജോണ്‍, ബിജു പൗലോസ്, അഞ്ചു ജോണ്‍, ആഷ്‌ലി ഹര്‍ട്ടിസ്, ജേക്കബ് ജേക്കബ്, തോമസ് വി ജോസഫ്, സിനോബി ജെ, സാബു കുര്യന്‍,ശ്രീ ലക്ഷ്മി സെല്‍വരാജ് . സ്ഥാനം ഒഴിഞ്ഞ മുന്‍ ചെയര്‍മാന്‍ ജോസഫ് ജോസഫിന്റെ നേതൃത്തത്തിലുണ്ടായിരുന്ന എല്ലാവരുടെയും പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു, തുടര്‍ന്നുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും എല്ലാവരുടെയുംസഹകരണവും സഹായങ്ങളും അഭ്യര്‍ത്ഥിച്ചു കൊണ്ട് പുതിയ കമ്മിറ്റി നിലവില്‍ വന്നു.

 

വാര്‍ത്ത അയച്ചത്,
ജിനോ ജോസഫ് (പി ആര്‍ ഒ).