ബഹറിനിലെ സാധാരണ ബിസിനസ് കാരുടെ പ്രശ്ങ്ങൾക്ക് കൂടുതൽ മുൻ‌തൂക്കം നൽകും- ബിസിസിഐ സ്ഥാനാർഥി അബ്ദുൽ വാഹിദ് അബ്ദുൽ അസീസ് കരാത്ത

ബഹ്‌റൈൻ : സാധാരണക്കാരുൾപ്പെടെ ഉള്ള ബഹറിനിലെ ബിസിനസ് കാർ നേരിടുന്ന പ്രശ്ങ്ങൾക്ക് കൂടുതൽ മുൻ‌തൂക്കം നൽകുമെന്ന് ബിസിസിഐ സ്ഥാനാർഥി അബ്ദുൽ വാഹിദ് അബ്ദുൽ അസീസ് കരാത്ത പറഞ്ഞു , നിലവിൽ ബഹ്‌റൈൻ ഗവർമെന്റ് സംരംഭകർക്ക്‌ ബഹറിനിൽ ബിസിനസ് ആരംഭിക്കാൻ മറ്റുള്ള രാജ്യങ്ങളിലെ കാളിലും നിരവധി പദ്ധതികൾ ആണ് ആവിഷ്കരിച്ചിരിക്കുന്നത്, ഇത്തരം പദ്ധതികൾ കൂടുതൽവേഗത്തിൽ സംരംഭകർക്ക്‌ പ്രയോജനപ്പെടുവാനുള്ള പ്രവർത്തന ങ്ങൾക്കു മുൻ‌തൂക്കം നൽകുമെന്ന് അദ്ദേഹം പറഞ്ഞു ,തെരെഞ്ഞെടുപ്പിൽ ജയം കൈവരിച്ചാൽ അടുത്തകാലത്ത് ബഹറിനിൽ ഏർപ്പെടുത്തിയിരിക്കുന്ന ഫീസ് വർദ്ധനവിനെ പറ്റി പഠിച്ചു് , ഏതെല്ലാം മാർഗത്തിലൂടെ അത് സംരംഭകർക്ക്‌ പ്രത്യേകിച്ച് സ്വകാര്യ മേഖലക്ക് ആശ്വാസകരമാക്കുവാൻ പറ്റുന്നതിനുള്ള ശ്രമം ബന്ധപ്പെട്ടവരുമായി നടത്തുമെന്ന് അദ്ദേഹം അറിയിച്ചു , നൂറു ശതമാനം മുതൽ അഞ്ഞൂറ് ശതമാനം ഫീസ് വർധനവാണ് അടുത്തകാലത്ത് ഉണ്ടായിരിക്കുന്നത് ,കിംഗ് ഹമദ് കോസ് വേയിൽ ചരക്കു നീക്കം സംബന്ധിച്ചു ട്രക്കുകളുടെ കാത്തിരിപ്പു സമയം കുറക്കാനുള്ള നടപടികൾ സ്വീകരിക്കുന്നതായിരിക്കും തന്റെ പ്രഥമ തെരെഞ്ഞെടുപ്പ് വാഗ്ദാനം എന്ന് അദ്ദേഹം പറഞ്ഞു ,മുന്കാലങ്ങളില് ട്രക്കുകൾ ഏഴുദിവസങ്ങൾ വരെ കാത്തുകിടക്കേണ്ടുന്ന അവസ്ഥയിൽ നിന്നും ഇപ്പോൾ ഒരു ദിവസമായി കുറഞ്ഞെന്നു അത് അഞ്ചുമണിക്കൂറായി കുറയ്ക്കാനാണ് തന്റെ ശ്രമം എന്നും അദ്ദേഹം പറഞ്ഞു , കഴിഞ്ഞ നാലുവര്ഷകാലമായി ബിസിസിഐ ട്രാൻസ്‌പോർട് ആൻഡ് ലോജിസ്റ്റിക് വിഭാഗം വൈസ് പ്രസിഡന്റ് എന്നനിലയിൽ പ്രവർത്തിച്ചതിനാൽ ഇത്തരം കാര്യങ്ങൾ ബന്ധപ്പെട്ടവരുടെ മുന്നിലെത്തിക്കുവാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു .

ബഹ്‌റൈൻ ചേംബർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ടറി (ബിസിസിഐ )യുടെ ബോർഡ് തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർത്ഥികളുടെ ലിസ്റ്റായി ,ഇ മാസം പത്തിനാണ് തെരെഞ്ഞെടുപ്പ് നടക്കുന്നത് , ടോജ്ജാർ , അൽ ഗദ് , ശരാകാ ,താവൂൻ എന്നിവയാണ് പ്രധാനമായും മത്സരിക്കുന്ന പാനലുകൾ , കൂടാതെ ചില സ്വതന്ത്ര സ്ഥാനാർത്ഥികളും മത്സരത്തിൽ പങ്കെടുക്കുന്നുണ്ട് , ബഹറിനിലെ ഇന്ത്യൻ സംരംഭകരുടെ വോട്ടും നിർണായകമാകുകയാണ് ഗ്രൂപ്പുകളായി തിരിഞ്ഞു നിരവധി ഇലെക്ഷൻ ക്യാമ്പയിനുകളിൽ പങ്കെടുക്കുന്നുണ്ട് , ബിസിസിഐ തെരെഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച അദ്ദേഹം നിലവിൽ ടോജ്ജാർ പാനലിന്റെ പിന്തുണ ലഭിച്ചതായും അദ്ദേഹം പറഞ്ഞു