മികച്ച രക്തദാന പ്രവർത്തനം ബഹ്‌റൈൻ കെഎംസിസി ക്കു കിംഗ് ഹമദ് യൂണിവേഴ്സിറ്റിഹോസ്പിറ്റൽ അവാർഡ്

മനാമ . മികച്ച രക്തദാന പ്രവർത്തനത്തിനു ബഹ്‌റൈൻ കെ എം സി സി യെ കിംഗ് ഹമദ് യൂണിവേഴ്സിറ്റി യിൽ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ നൽകി അവാർഡ് നൽകി ആദരിച്ചു . കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ അവാർഡും സർട്ടിഫിക്കറ്റും കേണൽ ഖാലിദ് അഹമ്മദ് അൽ സിന്ധി യിൽ നിന്നും (ഡെപ്യൂട്ടി സി ഇ ഒ &ജനറൽ മാനേജർ ഓഫ് മെഡിക്കൽ അഫെയേഴ്സ് ) കെഎംസിസി സംസ്ഥാന സെക്രട്ടറി യും ജീവസ്പർശം രക്തദാനം ചെയർമാനും കൂടി യായ കെ കെ സി മുനീർ ,കെഎംസിസി കോഴിക്കോട് ജില്ലാ പ്രസിഡന്റും ജീവസ്പർശം ജനറൽ കൺവീനർ കൂടിയായ എ പി ഫൈസൽ ,കെഎംസിസി കോഴിക്കോട് ജില്ലാ ജനറൽ സെക്രെട്ടറി യും ജീവസ്പർശം കൺവീനർ കൂടിയായ ഫൈസൽ കോട്ടപ്പള്ളി ,മുഹറക്ക് കെഎംസിസി ജനറൽ സെക്രട്ടറി കെ യു അബ്ദുൽ ലത്തീഫ് എന്നിവർ ഏറ്റു വാങ്ങി , രക്തദാനപ്രവർത്തനത്തിൽ കെഎംസിസി നടത്തുന്ന പ്രവർത്തനം മഹത്തരമാണെന്ന് കിംഗ് ഹമദ് യൂണിവേഴ്സിറ്റി അധികൃതർ പറഞ്ഞു . കഴിഞ്ഞ ദേശീയ ദിനത്തോട് അനുബന്ധിച്ചു നിരവധി പേര് രക്തം ദാനം ചെയ്തിരുന്നു.രക്ത ദാന പ്രവർത്തനത്തിൽ ജീവസ്സുറ്റ പ്രവർത്തനങ്ങളാണ് കെഎംസിസി യുടെ ജീവസ്പർശം വർഷങ്ങളായി നടത്തി വരുന്നത് .രക്തദാനം ജീവദാനമാണെന്ന ആപ്ത വാക്യം ഹൃദയത്തോട് ചേർത്തു വെച്ചുള്ള ഈ പ്രവർത്തനം നിരവധി ജീവനുകൾക്കു തുണയായി.

രക്ത ദാന പ്രവർത്തനത്തിൽ കഴിഞ്ഞ ഒമ്പത് വർഷത്തിനുള്ളതിൽ ഇരുപത്തിയഞ്ചു ക്യാമ്പുകളിൽ ആയി നാലായിരത്തോളം പേരാണ് രക്തം ദാനം ചെയ്തത് .കൂടാതെ ഇരുപത്തിനാലു മണിക്കൂറും പ്രവർത്തിക്കുന്ന വളണ്ടിയർ ടീമും കെഎംസിസിക്ക് ഉണ്ട് . രക്ത ദാന പ്രവർത്തനത്തിന് മാത്രമായി ജിസിസിയിൽ ആദ്യമായി ബ്ലഡ് ബുക്ക് എന്ന പേരിൽ മൊബൈൽ ആപ്പ്ളികേഷനും ജീവസ്പർശം എന്ന പേരിൽ വെബ് സൈറ്റും പ്രവർത്തിച്ചു വരുന്നു .കൂടാതെ കേരളത്തിലുടനീളം സ്പർശം ബ്ലഡ് ഡോണേഴ്സ് ഫോറവുമായി സഹകരിച്ചു രക്ത ദാന പ്രവർത്തനം നടത്തിവരുന്നു .
കഴിഞ്ഞ കാലഘട്ടങ്ങളിൽ നടത്തിയ രക്ത ദാന പ്രവർത്തനത്തിന് ബഹ്‌റൈൻ ആരോഗ്യ മന്ത്രിയുടെ അപ്രീസിയേഷൻ അവാർഡും ബഹ്‌റൈൻ പ്രതിരോധ മന്ത്രാലയം റോയൽ മെഡി ക്കൽ സർവീസ് പുരസ്കാരവും ആരോഗ്യ വകുപ്പിൻറെ പ്രശംസാ പത്രവും ലഭിച്ചിട്ടുണ്ട് .ഇന്ത്യൻ എംബസ്സിയുടെയും ഐ സി ആർ എഫ് ന്റെയും പ്രത്യേക പ്രശംസയും രക്തദാനപ്രവർത്തനത്തിൽ കെഎംസിസിക്ക് ലഭിച്ചിട്ടുണ്ട് , കെഎംസിസിയുടെഈ പുരസ്‌കാരത്തിന് എല്ലാ രക്തദാതാക്കളോടും പ്രത്യക്ഷമായും പരോക്ഷമായും സഹകരിക്കുന്ന എല്ലാവരോടും നന്ദി അറിയിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു