ഭൂ­കന്പ മു­ന്നറി­യി­പ്പു­കൾക്കാ­യി­ ദു­ബൈ­ നഗരസഭയു­ടെ­ ആപ്

ദു­ബൈ­ : ചെ­റു­ ഭൂ­കന്പം, മറ്റ് അത്യാ­ഹി­തങ്ങൾ‍ എന്നി­വയു­ണ്ടാ­കുന്പോൾ നേ­രി­ടു­ന്നതി­നും ജനങ്ങളെ­ ഒഴി­പ്പി­ക്കു­ന്ന പ്രവർത്തി­കൾക്ക് വേ­ഗത കൈ­വരി­ക്കു­ന്നതിന് വി­വരങ്ങൾ‍ കൈ­മാ­റു­ന്നതി­നു­മാ­യി­ ദു­ബൈ­ നഗരസ ഭ സ്മാർ‍ട് ആപ് പു­റത്തി­റക്കി­. ഡി­ ബി­ സേ­ഫ്- ഒയാ­സിസ് പ്ലസ് എന്ന് നാ­മകരണം ചെ­യ്തി­രി­ക്കു­ന്ന ആപ് ദു­ബൈ­ നഗരസഭയു­ടെ­ സർവ്‍വേ­ ഡി­പാ­ർട്‌മെ­ന്റാണ് രൂ­പകൽപ്പന ചെ­യ്തി­രി­ക്കു­ന്നത്. ഐ.ഒ.എസ്, ആൻഡ്രോ­യിഡ് സംവി­ധാ­നങ്ങളിൽ പ്രവർ‍ത്തി­പ്പി­ക്കാ­വു­ന്ന ആപ് നി­ലവിൽ ഗൂ­ഗിൾ പ്ലേ­, ആപ്പിൾ സ്റ്റോർ എന്നി­വയിൽ‍ ലഭ്യമാണ്.കഴി­ഞ്ഞ ദി­വസം മേ­ഖലയിൽ ചി­ലയി­ടങ്ങളി­ലു­ണ്ടാ­യ ചെ­റു­ ഭൂ­കന്പങ്ങളെ­ ആപ്പി­ലെ­ സർവ്‍വർ റെ­ക്കോ­ർഡ് ചെ­യ്തി­ട്ടു­ണ്ട്. ലെ­ബനൻ, സി­റി­യ, ജോ­ർ‍ദ്ദാ­ൻ, പലസ്തീൻ എന്നി­വി­ടങ്ങളി­ലു­ണ്ടാ­യ ഭൂ­കന്പങ്ങൾ യു­.എ.ഇയെ­ ബാ­ധി­ച്ചി­രു­ന്നി­ല്ല. തെ­ക്കൻ ഇറാ­ൻ‍, പാ­കി­സ്ഥാൻ എന്നി­വി­ടങ്ങളി­ലു­ണ്ടാകു­ന്ന ശക്തമാ­യ ഭൂ­കന്പങ്ങളും യു­.എ. ഇയെ­യും ബാ­ധി­ക്കു­കയി­ല്ലെ­ങ്കി­ലും താ­മസക്കാ­രിൽ ആശങ്ക ഉടലെ­ടു­ക്കാ­റു­ണ്ട്.ഗൾഫ് മേ­ഖലയിൽ ആദ്യത്തേ­താ­യ ആപ് അത്യാ­ഹി­തങ്ങൾ നേ­രി­ടു­ന്നതി­നും ദു­ബൈ­യി­ലെ­ അംബര ചുംബി­കളിൽ ഭൂ­കന്പ പ്രത്യാ­ഘാ­തങ്ങളെ­ നേ­രി­ടു­ന്നതി­നു­ള്ള നടപടി­കൾ‍ക്കും സഹാ­യി­ക്കു­മെ­ന്ന് അധി­കൃ­തർ ചൂ­ണ്ടി­ക്കാ­ട്ടി­. ദു­ബൈ­ സെ­യ്‌സ്മിക് നെ­റ്റ്‌വർക്കി­ന്റെ­ സഹാ­യത്തോ­ടെ­ പ്രവർത്തി­ക്കു­ന്ന ആപ് ജി­.സി­.സി­ രാ­ജ്യങ്ങളിൽ താ­മസി­ക്കു­ന്നവർ‍ക്ക് ഭൂ­കന്പ മു­ന്നറി­യി­പ്പും സു­രക്ഷാ­ നി­ർദ്‍ദേ­ശങ്ങളും ഒരു­ക്കും.ആപി­ന്റെ­ പ്രവർത്തനത്തി­ലൂ­ടെ­ മേ­ഖലയി­ലെ­ ചെ­റു­ ഭൂ­കന്പങ്ങളെ­ പോ­ലും താ­മസക്കാർക്ക് പ്രത്യേ­ക മു­ന്നറി­യി­പ്പു­കളാ­യി­ അറി­യി­ക്കു­ന്നതി­നാൽ ഉണ്ടാ­കാ­നി­ടയു­ള്ള അത്യാ­ഹി­തങ്ങളു­ടെ­ വ്യാ­പ്തി­യെ­ കു­റി­ച്ചും മു­ൻകൂ­ട്ടി­ തയ്യാ­റെ­ടു­ക്കേ­ണ്ട മു­ൻകരു­തലു­കളെ­ കു­റി­ച്ചും ആപ്പ് പ്രത്യേ­ക നി­ർദ്ദേ­ശങ്ങൾ ഉപയോ­ക്താ­ക്കൾക്ക് നൽകു­ന്നു­.