ചൈ­നയുമായി സഹകരണം ശക്തി­പ്പെ­ടു­ത്താ­നൊരുങ്ങി ഒമാൻ

മസ്‌ക്കറ്റ് : വി­വി­ധ മേ­ഖലകളി­ലെ­ സഹകര ണം ശക്തി­പ്പെ­ടു­ത്താൻ ഒമാ­നും ചൈ­നയും. ബെ­യ്ജി­ങ്ങി­ലെ­ത്തി­യ ഒമാൻ വി­ദേ­ശകാ­ര്യ മന്ത്രി­ യൂ­സുഫ് ബിൻ അലവി­ ബിൻ അബ്ദു­ല്ലയും ചൈ­നീസ് വി­ദേ­ശകാ­ര്യ മന്ത്രി­ വംഹേയും തമ്മിൽ കൂ­ടി­ക്കാ­ഴ്ച നടത്തി­. ചൈന- അറബ് സ്റ്റേറ്റ് കോ­ഓപറേ­ഷൻ ഫോ­റത്തി­ന്റെ­ ഭാ­ഗമാ­യാണ് യൂ­സുഫ് ബിൻ അലവി­ ചൈ­ന സന്ദർശി­ക്കു­ന്നത്. ചൈ­നയു­ടെ­ ബെ­ൽറ്റ് ആൻ­ഡ് റോഡ് സി­ൽക്ക് പാ­ത പദ്ധതി­യിൽ ഒമാൻ മു­ഖ്യ പങ്കാ­ളി­യാ­ണ്. ഇതു­മാ­യി­ സഹകരി­ക്കു­ന്നതിന് ചൈ­നയു­മാ­യി­ ഒമാൻ നേ­രത്തെ­ കരാർ ഒപ്പു­വച്ചി­രു­ന്നു­. ഒമാ­നി­ലേ­ക്ക് ചൈ­നീസ് നി­ക്ഷേ­പം വർദ്ധി­പ്പക്കു­ന്നതി­നും ഇരു­ രാ­ഷ്ട്രങ്ങൾക്കു­മി­ടയിൽ ധാ­രണയി­ലെ­ത്തി­യി­ട്ടു­ണ്ട്. നി­ർമ്മാ­ണം, ടൂ­റി­സം, വ്യാ­വസാ­യം തു­ടങ്ങി­ വ്യത്യസ്ത മേ­ഖലകളിൽ രാ­ജ്യങ്ങൾ‍ സഹകരി­ച്ച് പ്രവർത്തി­ക്കും. അതേ­സമയം, ഒമാ­നിൽ നി­ന്ന് നി­ലവിൽ ഏറ്റവും കൂ­ടു­തൽ ക്രൂഡ് ഓയിൽ കയറ്റു­മതി­ ചെ­യ്യു­ന്നത് ചൈ­നയി­ലേ­ക്കാ­ണ്. ജൂൺ മാ­സം ഒമാൻ ഉൽപ്പാ­ദി­പ്പി­ച്ചത് 29.21 ദശലക്ഷം ബാ­രൽ ക്രൂഡ് ഓയി­ലാ­ണ്. 23.47 ദശലക്ഷം ബാ­രൽ ഒമാൻ ക്രൂഡ് ഓയി­ലാണ് കയറ്റു­മതി­ ചെ­യ്തത്. ചൈ­നയി­ലേ­ക്കു­ള്ള എണ്ണ കയറ്റു­മതി­ 9.65 ശതമാ­നം വർദ്ധി­ക്കു­കയും ചെ­യ്തു­. സു­ഹാ­ർ, ദു­കം ഫ്രീ­ സോ­ണു­കളിൽ ചൈ­നയു­ടെ­ വൻ നി­ക്ഷേ­പമാ­ണു­ള്ളത്. ഒമാനിൽ നിന്ന് ക്രൂഡോയിൽ കയറ്റുമതി ചെയുന്ന രണ്ടാമത്തെ രാജ്യം ഇന്ത്യയാണ്.