മനാമ : ബഹറിനിൽ ഇന്ത്യൻ എംബസ്സിയുടെ പുതിയ കെട്ടിടത്തിന്റെ ഉത്ഘാടനം വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് നിർവഹിച്ചു , ബഹ്റൈൻ വിദേശ്യ കാര്യാ മന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ സൽമാൻ അഹമ്മദ് ബിൻ മുഹമ്മദ് അൽ ഖലീഫ , ഇന്ത്യൻ അംബാസിഡറും മറ്റു പ്രമുഖ വെക്സ്തിത്വങ്ങളും കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ ചടങ്ങിൽ പങ്കെടുത്തു, സീഫ് ഏരിയ യായിൽ രണ്ട് ദശാംശം അഞ്ചു ലക്ഷം ദിനാർ മുതൽ മുടക്കിൽ നിർമിച്ച കെട്ടിടം എണ്ണായിരത്തി മുന്നൂറു സ്കൊ യർ മീറ്റർ വിസ്തൃതിയിൽ എംബസി ഓഫീസ് , ലൈബ്രറി,കോൺഫറൻസ് ഹാൾ ,കോൺസുലാർ ഹാൾ , ഉദ്യോഗസ്ഥർക്ക് താമസിക്കാനുള്ള സ്ഥലം ,അറുന്നൂറു പേരെ ഉൾക്കൊള്ളാവുന്ന മൾട്ടി പർപ്പസ് ഹാൾ എന്നിവ ഉൾപ്പെട്ടതാണ് , ഇന്ത്യൻ വിദേശ കാര്യ മന്ത്രലയത്തിന്റെ നേതൃത്വത്തിൽ എഞ്ചിനീയറിംഗ് സർവീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് കെട്ടിട നിർമാണത്തിന്റെ പ്രധാന കൺസെന്റന്റ് ആയി പ്രവർത്തിച്ചത്.രണ്ടായിരത്തി പതിമൂന്ന് ഡിസംബർ എട്ടിന് മൻമോഹൻ മന്ത്രി സഭയിലെ വിദേശ കാര്യ മന്ത്രി ആയിരുന്ന സൽമാൻ ഖുർഷിദ് ആണ് ബഹ്റിനിലെ ഇന്ത്യൻ എംബസ്സിയുടെ പുതിയ കെട്ടിടത്തിന്റെ ശിലാ സ്ഥാപനം നടത്തിയത്