നോർക്കയുടെ “വിമാന കൂലി”ഡിസ്‌കൗണ്ട് കപട നാടകം:സിദ്ദിക്ക് ഹസ്സൻ

മസ്കറ്റ്:” നോർക്ക”റൂട്ട് കാർഡ് ഉള്ള മലയാളികൾക്ക് ഒമാൻ എയറിൽ യാത്ര ചെയുമ്പോൾ ഏഴുശതമാനം കുറവ് ലഭിക്കുമെന്നുള്ള പ്രഖ്യാപനം വെറും കപടനാടകം ആണെന്ന് ഒ .ഐ.സി.സി
പ്രസിഡണ്ട് സിദ്ദിക്ക് ഹസ്സൻ അഭിപ്രായപ്പെട്ടു . ഒന്നാമതായി “നോർക്ക “എന്ന
വകുപ്പ് തന്നെ കാലഹരണപ്പെട്ട ഒന്നായിമാറി കഴിഞ്ഞു ഈ സാഹചര്യത്തിൽ ” നോർക്കയുടെ
” ഔദാര്യം എന്ന നിലയിൽ വന്ന ഈ ഏഴു ശതമാനം വിലക്കിഴിവ് വെറും തട്ടിപ്പോ അതല്ല
എങ്കിൽ മറ്റേതെങ്കിലും ഒത്തുകച്ചവടവുമായി ബന്ധപെട്ടു ആകാനാണ്‌
സാധ്യത.ഒന്നാമതായി കേരളത്തിലേക്ക് നേരിട്ട് സർവീസ് നടത്തുന്ന ഒമാൻ എയർ,ജെറ്റ്
എയർവേയ്‌സ് ,എയർ ഇന്ത്യ എക്സ്പ്രസ്സ് ,ഇൻഡിഗോ എന്നിവയിൽ ഏറ്റവും അധികം ചാർജ്
ഈടാക്കുന്നത് ഒമാൻ എയർ ആണ് എന്നുള്ളത് ഏതൊരാൾക്കും അറിയാം. സാധാരണ
നാട്ടിലേക്കുള്ള എയർ ടിക്കറ്റിനു ഇവിടെനിന്നും നാട്ടിലേക്കുള്ള ടിക്കറ്റ്
നിരക്ക് ക്രമാതീതമായി വർദ്ധിക്കുന്നത് ഇവിടെത്തെ സ്‌കൂളുകൾ മധ്യവേനൽ അവധിക്കു
അടക്കുന്ന ജൂൺ മാസത്തിലും, അവധികഴിഞ്ഞു കഴിഞ്ഞു കുടുംബങ്ങൾ തിരിച്ചു വരുന്ന
ആഗസ്ത് മാസത്തിലും ആണ്. അതിനു പുറമെ ഡിസംബർ മാസത്തിലും പെരുന്നാൾ,ഓണം തുടങ്ങിയ
സമയങ്ങളിൽ ഏതാനും നാളുകളിലും നിരക്ക് വർദ്ധിക്കും .ഇത് എല്ലാ
വിമാനകമ്പനികൾക്കും ബാധകമാണ് .എന്നാൽ ഈ കാലയളവിൽ ഒമാൻ എയറിൽ യാത്ര
ചെയ്യുന്നതിന്റെ പകുതി തുകക്ക് മറ്റു എയർലൈനുകളിൽ യാത്ര ചെയ്യാം എന്നിരിക്കെ ഈ
ഏഴു ശതമാനം ഡിസ്‌കൗണ്ടിനു പിന്നിൽ ആരുടെയൊക്കെയോ നിക്ഷിപ്ത താല്പര്യങ്ങൾ ഉണ്ട്
എന്നുള്ളത് വ്യക്തമാണ് . ” നോർക്കയുടെ ” നടപടി ആത്മാർത്ഥത ഉള്ളത് ആയിരിന്നു
എങ്കിൽ ആദ്യമായി ചെയ്യേണ്ടത് ” എയർ കേരള ” പോലുള്ള സംരംഭങ്ങൾ യാഥാർഥ്യമാക്കാൻ
ശ്രമിക്കൽ ആയിരിന്നു .അതല്ല എങ്കിൽ എന്തുകൊണ്ട് ദേശീയ വിമാന കമ്പനിയായ എയർ
ഇന്ത്യയുമായോ അതല്ല ഇന്ത്യൻ സ്വകാര്യ സർവീസുകളുമായോ ഒരു കരാറിൽ ഏർപ്പെടാൻ
ഇവർക്ക് സാധിച്ചില്ല ?? ഏതൊരു കച്ചവടത്തിലും ഏർപ്പെടുമ്പോൾ അതിനു” സീസൺ ”
ഉണ്ടായിരിക്കും ആ സമയത്തു ഡിമാൻഡ് അനുസരിച്ചു വിലകൂടും എന്നത് യാഥാർഥ്യം ആണ്
അതുകൊണ്ടു കാലാകാലങ്ങളായി ഉള്ള ആവശ്യമാണ് സീസൺ സമയത്തു ചാർജ് ഏകീകരിക്കുക
എന്നത് ഇക്കാര്യത്തിൽ യാതൊരു വിധ നീക്കങ്ങളും നടത്താൻ ഇവർ തയ്യാറായിട്ടില്ല
എന്നുള്ളതാണ് സത്യം . സാധാരണക്കാരായ പ്രവാസികൾ ഒമാൻ എയറിനെ ആശ്രയിക്കുന്നത്
വളരെ അപൂർവമാണ് എന്നുള്ള യാഥാർഥ്യം എല്ലാവര്ക്കും അറിയാം അതെ സമയം
ഇന്ത്യയിലേക്ക് ഏറ്റവും അധികം സർവീസ് നടത്തുന്നത് ഒമാൻ എയർ ആണ്. പ്രതിദിനം
ഇരുപതോളം സർവീസുകൾ ഇന്ത്യയിലെ വിവിധ നഗരങ്ങളിലെക്കു ഉണ്ട് എന്നിട്ടും വളരെ
ഉയർന്ന നിരക്കാണ് ഇവർ ഈടാക്കുന്നത്. അതായത് ജൂൺ മാസത്തിൽ കേരളത്തിലെ ഏതെങ്കിലും
ഒരു വിമാനത്താവളത്തിലേക്ക് പോകുന്നവർ പോക്കുവരവിനായി മുന്നൂറു റിയാലിൽ അധികം
ചിലവാക്കേണ്ടി വരും എന്നിരിക്കെ അതിന്റെ ഏഴു ശതമാനം എന്നാൽ കേവലം
ഇരുപത്തിയൊന്ന് റിയാൽ മാത്രമാണ് .അതെ സമയം മറ്റ് എയർലൈനുകളിൽ ഇതിലും എത്രയോ
കുറവിന് യാത്ര ചെയ്യാൻ സാധിക്കും എന്ന് നമുക്ക് അറിയാം . അതിനാൽ” നോർക്കയുടെ
“സാധാരണ പ്രവാസികളെ കണ്ണിൽ പൊടിയിടുന്ന ഈ പരിപാടിക്ക് പകരം തിരക്കുള്ള സമയത്തു
ചാർജ് ഏകീകരിക്കുകയോ ,അതല്ല ” എയർ കേരള ” യാഥാർഥ്യമാക്കാൻ ആത്മാർത്ഥമായി
ശ്രമിക്കുകയോ വേണമെന്ന് അപേക്ഷിക്കുനതായും സിദ്ദിക്ക് ഹസ്സൻ പറഞ്ഞു