വജ്ര ജൂബിലി നിറവില്‍ ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രല്‍

ബഹ്‌റൈൻ : –  മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പൈത്യകവും പാരമ്പര്യവും ഉയര്‍ത്തിക്കൊണ്ട് മധ്യ പൂർവ ദേശത്തിലെ സഭയുടെ മാത്യ ദേവാലയമായ ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റെ വജ്ര ജൂബിലി ആഘോഷങ്ങള്‍ 2018 ഒക്ടോബര്‍ 12 മുതല്‍ 2019 ഫെബ്രുവരി 14 വരെ ഉള്ള ദിവസങ്ങളില്‍ ഇടവകയില്‍ വച്ച് നടത്തുന്നു. വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കുടുംബസംഘമം, സ്പെഷ്യാലിറ്റി മെഡിക്കില്‍ ക്യാമ്പ്, നിര്‍ധനരായ വിദ്ധ്യാര്‍ത്ഥികള്‍ക്കുള്ള വിദ്യാഭ്യാസ സഹായം, കേരളത്തില്‍ ഉണ്ടായ മഹാപ്രളയത്തില്‍ ഭവന രഹിതരായവര്‍ക്കു ഭവനം നിര്‍മ്മിച്ച് നല്‍കുക, തീര്‍ത്ഥാടന യാത്രകള്‍, വൈദ്യ സഹായം, വചന പ്രഘോഷണം, പ്രാര്‍ത്ഥനാ വാരം, ഇടവക ജനങ്ങളെ പങ്കെടുപ്പിച്ച്കൊണ്ടുള്ള കലാ കായിക വിനോദങ്ങള്‍ എന്നിങ്ങനെ വിവിധങ്ങളായ പരിപാടികളാണ്‌ ക്രമീകരിച്ചിരിക്കുന്നത്.

വജ്ര ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും പൊതുസമ്മേളനവും 2018 ഒക്ടോബര്‍ 12 വെള്ളിയാഴ്ച്ച വൈകിട്ട് 4.30 മുതല്‍ ബഹറിന്‍ ഇന്ത്യന്‍ സ്കൂള്‍ ആഡിറ്റോറിയത്തില്‍ വച്ച് മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ മോറോന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ, ബോംബേ ഭദ്രാസനാധിപനും ഇടവക മെത്രാപ്പോലീത്തായും ആയ അഭിവന്ദ്യ ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസ് തിരുമേനി, ചെന്നൈ ഭദ്രാസനാധിപനും പരിശുദ്ധ സുന്നഹദോസ് സെക്രട്ടറിയുമായ അഭിവന്ദ്യ ഡോ. യൂഹാനോന്‍ മാര്‍ ദീയസ്കോറോസ് തിരുമേനി എന്നിവരുടെ കാര്‍മികത്വത്തില്‍ നടക്കും ബഹറിന്‍ രാജ്യത്തിന്റെ പ്രതിനിധികള്‍, മത, രാഷ്ട്രീയ, സാമൂഹിക നേതാക്കള്‍ തുടങ്ങിയവരും പങ്കെടുക്കുന്നു.

വെള്ളിയാഴ്ച്ച കത്തീഡ്രലില്‍ വച്ച് രാവിലെ 7.00 മണി മുതല്‍ പ്രഭാത സമസ്ക്കാരം പരിശുദ്ധ കാതോലിക്ക ബാവാ തിരുമേനിയുടെ മുഖ്യ കാര്‍മികത്വത്തിലും അഭിവന്ദ്യ കൂറിലോസ് തിരുമേനിയുടെയും അഭിവന്ദ്യ ദീയസ്കോറോസ് തിരുമേനിയുടെയും സഹ കാര്‍മികത്വത്തിലും “വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാന” ഡയമണ്ട് ജൂബിലി കൊടിയേറ്റ്, ആശീര്‍വാദം എന്നിവയും, ബഹറിന്‍ ഇന്ത്യന്‍ സ്കൂള്‍ ആഡിറ്റോറിയത്തില്‍ വച്ച് വൈകിട്ട് 4.30 മുതല്‍ ഘോഷയാത്ര, ഡൊക്യുമെന്ററി പ്രസന്റേഷന്‍, ഇന്‍ഡോ-ബഹറിന്‍ കള്‍ച്ചറല്‍ പ്രോഗ്രാം, പൊതു സമ്മേളനം തുടങ്ങിയ പരിപാടികള്‍ നടക്കുമെന്നും, വജ്ര ജൂബിലി ആഘോഷങ്ങളുടെ എല്ലാം പ്രോഗ്രാമുകളിലും പ്രാര്‍ത്ഥനാപൂര്‍വ്വമായ സഹായസഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു എന്നും ടവക വികാരി റവ. ഫാദര്‍ ജോഷ്വാ ഏബ്രഹാം, സഹ വികാരി റവ. ഫാദര്‍ ഷാജി ചാക്കോ, ട്രസ്റ്റി ലെനി പി. മാത്യു, സെക്രട്ടറി റോയി സ്കറിയ എന്നിവര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:-
വജ്ര ജൂബിലി ജനറല്‍ കണ്വ്വീനര്‍ : ജോര്‍ജ്ജ് കുട്ടി കെ. :39462812
വജ്ര ജൂബിലി ജനറല്‍ സെക്രട്ടറി : എം. എം. മാത്യു :39532541
ജൂബിലി ജോ.ജനറല്‍ കണ്വ്വീനര്‍ : എ. ഒ. ജോണി :39643219
ജൂബിലി ജോ.ജനറല്‍ കണ്വ്വീനര്‍ : ഏബ്രഹാം ജോര്‍ജ്ജ് :33267533
ജൂബിലി പബ്ലിസിറ്റി കണ്വ്വീനര്‍ : റെഞ്ചി മാത്യു :33303051