മന്ന എക്‌സിബിഷന്‍ സംഘടിപ്പിച്ചു.

മസ്കറ്റ്: ഒമാനിലെ സിറോ മലങ്കര കത്തോലിക്കാ കൂട്ടായ്മ എക്‌സിബിഷന്‍ സംഘടിപ്പിച്ചു.ഒമാന്‍ സിറോ മലങ്കര കത്തോലിക്കാ കൂട്ടായ്മയും സഭയിലെ യുവജന പ്രസ്ഥാനായഎംസിവൈഎമ്മും സംയുക്തമായി മന്ന എക്‌സിബിഷന്‍ സംഘടിപ്പിച്ചു. ബൈബിള്‍ കൈയെഴുത്തു പ്രതികള്‍ പ്രദര്‍ശിപ്പിച്ചു. മത്സരത്തില്‍ നിന്നും തിരഞ്ഞെടുത്തവയാണ് പ്രദര്‍ശിപ്പിച്ചത്.

ഏപ്രില്‍ ഒന്നിന് ആരംഭിച്ച ബൈബിള്‍ കൈയ്യെഴുത്തുപ്രതി മത്സരം ഗാലാ ഇടവക വികാരി ഫാദർ ജോര്‍ജ് വടുക്കൂട്ട് ഉദ്ഘാടനം നിര്‍വഹിച്ചു. സലാല, സുഹാര്‍, നിസ്‌വ, സൂര്‍, ഗാല, മസ്‌കത്ത് തുടങ്ങി ഒമാന്റെ വിവിധ മേഖലകളില്‍ നിന്നും വിവിധ സഭകളില്‍ നിന്നായി 140 ഓളം ആളുകള്‍ പരിപാടിയില്‍ റജിസ്റ്റര്‍ ചെയ്തിരുന്നു.

രണ്ടാം ഘട്ട പരിശോധനയില്‍ എട്ടംഗ ജഡ്ജിംഗ് പാനല്‍ ഏറ്റവും നല്ല 10 കൈയ്യെഴുത്ത് പ്രതികള്‍ തെരഞ്ഞെടുത്തു. ഈ തെരഞ്ഞെടുക്കപ്പെട്ട കൈയ്യെഴുത്ത് പ്രതികള്‍ മൂന്നു വൈദികരടങ്ങുന്ന ഫൈനല്‍ ജഡ്ജിംഗ് പാനലിന് സമര്‍പ്പിച്ചു. ഡയറക്ടര്‍ ഫാദർ ഫിലിപ്പ് നെല്ലിവിള, ഗാല ഇടവക വികാരി ഫാദർ ജോര്‍ജ് വടുക്കൂട്ട്, മറ്റു വൈദികര്‍, മലയാളം കൂട്ടായ്മ ഭാരവാഹികള്‍, ഒഎസ്എംസിസി സെന്‍ട്രല്‍, യൂണിറ്റ് കമ്മിറ്റികള്‍, എംസിവൈഎം ഭാരവാഹികള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.