സലാല തീരത്ത്​ ചെറുകപ്പൽ ​മുങ്ങി 10 പേരേ രക്ഷപെടുത്തി ഒരാളെ കാണാതായി

ഷിപ് അപകടത്തിൽ നിന്നും രക്ഷപ്പെട്ടവർ

സ​ലാ​ല: സ​ലാ​ല തീ​ര​ത്ത്​ ചെറുകപ്പൽ ​മുങ്ങി.കപ്പലി​ലു​ണ്ടാ​യി​രു​ന്ന 10 ഇ​ന്ത്യ​ൻ തൊ​ഴി​ലാ​ളി​ക​ളെ ഒ​മാ​ൻ കോ​സ്​​റ്റ്​​ഗാ​ർ​ഡ്​ ര​ക്ഷ​പ്പെ​ടു​ത്തി സ​ലാ​ല​യി​ൽ എ​ത്തി​ച്ചു. ഒ​രാ​ളെ കാ​ണാ​താ​യി​ട്ടു​ണ്ട്. ഗു​ജ​റാ​ത്ത്​ സ്വ​ദേ​ശി​ക​ളാ​ണ്​ ഇ​വ​രെ​ല്ലാം. ഷാ​ർ​ജ​യി​ലെ റു​കു​ൻ അ​ൽ ബ​ഹ​ർ ക​മ്പ​നി​യു​ടെ ഉ​ട​മ​സ്​​ഥ​ത​യി​ലു​ള്ള​താ​ണ്​ ലോ​ഞ്ച്.ദു​ബൈ​യി​ൽ​നി​ന്ന്​ 1300 ട​ൺ സാ​ധ​ന​ങ്ങ​ളു​മാ​യി സോ​മാ​ലി​യ​യി​ലേ​ക്ക്​ പോ​വു​ക​യാ​യി​രു​ന്നു. സ​ലാ​ല-​യ​മ​ൻ അ​തി​ർ​ത്തി​യി​ലെ ഉ​ൾ​ക്ക​ട​ലി​ൽ വ്യാ​ഴാ​ഴ്​​ച അ​ർ​ധ​രാ​ത്രി​യോ​ടെ​യാ​ണ്​ ശ​ക്​​ത​മാ​യ കാ​റ്റി​നെ​യും ക​ട​ൽ​ക്ഷോ​ഭ​ത്തെ​യും തു​ട​ർ​ന്ന്​ ലോ​ഞ്ച്​ മു​ങ്ങി​യ​ത്.അ​ൻ​വ​ർ അ​ബ്​​ദു​ൽ ഹ​മീ​ദ്​ ബോ​ലിം, ശ​ങ്ക​ർ ഭാ​യ്​ റാ​വു​ജി, അ​ഹ​മ്മ​ദ്​ ആ​ദം ബോ​ലിം, റ​സാ​ഖ്​ ഇ​ഷാ​ഖ്​ നൂ​രി,മു​ഹ​മ്മ​ദ്​ റ​ഫീ​ഖ്​ ഇ​ഷ ജ​ഫ്​​റാ​നി, ഹാ​റൂ​ൺ ഹ​ഷീ​ദ്, ആ​ദം ഇ​ബ്രാ​ഹീം ഭ​ട്ട്, നൂ​ർ മു​ഹ​മ്മ​ദ്, സു​ൽ​ത്താ​ൻ അ​ബു ഭാ​ട്ടി,അ​ഹ്​​മ​ദ്​ ഹ​നീ​ഫ്​ ഹു​സൈ​ൻ എ​ന്നി​വ​രാ​ണ്​ ര​ക്ഷ​പ്പെ​ട്ട തൊ​ഴി​ലാ​ളി​ക​ൾ. മു​ഹ​മ്മ​ദ്​ റ​ഫീ​ഖ്​ കാ​സിം എ​ന്ന​യാ​ളെ​യാ​ണ്​ കാ​ണാ​താ​യ​ത്. വെ​ള്ള​ത്തി​ൽ കി​ട​ന്നും മ​റ്റും ശാ​രീ​രി​ക അ​സ്വ​സ്​​ഥ​ത​ക​ൾ അ​നു​ഭ​വ​പ്പെ​ട്ട ര​ണ്ടു​പേ​രെ വെ​ള്ളി​യാ​ഴ്​​ച വൈ​കു​ന്നേ​ര​ത്തോ​ടെ സ​ലാ​ല ബ​ദ​ർ അ​ൽ സ​മ ആ​ശു​പ​ത്രി​യി​ലേ​ക്ക്​ ചി​കി​ത്സ​ക്കാ​യി മാ​റ്റി. ഇ​ന്ത്യ​ൻ എം​ബ​സി നി​ർ​ദേ​ശ പ്ര​കാ​രം വെ​ൽ​ഫെ​യ​ർ ഫോ​റം പ്ര​സി​ഡ​ൻ​റ്​ ശ​ശീ​ന്ദ്ര​​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ർ ഒൗ​ഖ​ത്ത്​ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ലു​ള്ള തൊ​ഴി​ലാ​ളി​ക​ളെ സ​ന്ദ​ർ​ശി​ച്ചു.ഇ​വ​രു​ടെ ഭ​ക്ഷ​ണം, താ​മ​സം തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളും ഒൗ​ട്ട്​​പാ​സി​ന്​ വേ​ണ്ട ഡോ​ക്യു​മെന്റെ​ഷ​ൻ ജോ​ലി​ക​ളും വെ​ൽ​ഫെ​യ​ർ ഫോ​റം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​കെ.​വി ഹ​ലീം, ജ​ന​സേ​വ​ന വി​ഭാ​ഗം ക​ൺ​വീ​ന​ർ സൈ​നു​ദ്ദീ​ൻ പൊ​ന്നാ​നി എ​ന്നി​വ​ർ ഏ​റ്റെ​ടു​ത്ത്​ ന​ട​ത്തി.